തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്‌ച കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതാണ് ഇക്കര്യം. തിങ്കളാഴ്‌ച യു.ഡി.എഫ് സംസ്‌ഥാന നേതാക്കന്‍മാരെ അണിനിരത്തി തിരുവനന്തപുരത്ത് വിശദീകരണ യോഗം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ ഭരണപക്ഷ എം.എല്‍.എമാര്‍ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ പരാതി നല്‍കുന്നതിന് എല്‍.ഡി.എഫ് നേതാക്കള്‍ ഇന്ന് വൈകിട്ട് എല്‍.ഡി.എഫ് നേതാക്കള്‍ ഗവര്‍ണറെ കാണും.
അതേസമയം, എല്‍.ഡി.എഫ് ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താല്‍ നാണക്കേട് മറയ്‌ക്കാനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഹര്‍ത്താലിനെ നേരിടാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്ന് കെ.എം മാണിക്ക് നാളെ നല്‍കാനിരുന്ന സ്വീകരണം മാറ്റിവെച്ചു.








