തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ.ബാബുവിന് 10 കോടി രൂപ കോഴ നൽകിയെന്ന ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴി പുറത്തായി. ബാർ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് വേണ്ടിയാണ് കോഴ നൽകിയതെന്നും രമേശ് കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.
കൃഷ്ണദാസ് എന്ന ബാറുടമയാണ് ബാബുവിന് പണം നൽകിയത്. ബാർ അസോസിയേഷൻ പിരിച്ചെടുത്ത തുകയാണിത്. ഓരോ വർഷവും ഇത്തരത്തിൽ മന്ത്രി ബാബുവിന് പണം നൽകാറുണ്ട്. 10 കോടി കോഴ നൽകിയതു കൊണ്ടാണ് ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്ന് 23 ലക്ഷമായി കുറച്ചതെന്നും ബിജു രമേശിന്റെ മൊഴിയിൽ പറയുന്നു. ബിയർ, വൈൻ ലൈസൻസ് നൽകുന്നതിന് 11 ലക്ഷം രൂപ ബാബു ആവശ്യപ്പെട്ടു.
കെ.എം.മാണി അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടുവെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി അസോസിയേഷന്റെ യോഗത്തിൽ പറഞ്ഞു. 2012-13ലെ ബഡ്ജറ്റിന് മുന്പുള്ള യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ബാർ അസോസിയേഷൻ രാജ്കുമാർ ഉണ്ണി, എലഗൻസ് ബാർ ഉടമ ബിനോയ് എന്നിവരും പങ്കെടുത്തുവെന്നും ബിജുവിന്റെ മൊഴിയിൽ ആരോപിക്കുന്നു. മൂന്നു ഘട്ടങ്ങളിലായി ഒരു കോടി രൂപയാണ് മാണിക്ക് നൽകിയത്. ഇതിൽ 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വസതിയിൽ വച്ച് കൈമാറിയതെന്നും ബിജു രമേശ് ആരോപിക്കുന്നു. ഇതോടൊപ്പം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനും പണം നൽകിയെന്ന് മൊഴിയിലുണ്ട്.