കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തനായ വിനോദ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും വെല്ലുവിളിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍. വിനോദിന്റെ കൊലപാതകികള്‍ക്ക് മാപ്പുനല്‍കി. കൊലനടത്തിയവര്‍ ആരായാലും അവര്‍ അനുഭവിക്കും. അനുഭവിക്കാതെ പോകില്ല. ആര്‍.എസ്.എസ് ആക്രമണം നടത്തുമ്പോള്‍ പോലീസ് കയ്യുംകെട്ടി നോക്കിയിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. പാനൂരില്‍ സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ജയരാജന്റെ വിവാദ പ്രസംഗം.








