കൊച്ചി: കേരളത്തിൽ ഇനി വികസന പ്രവർത്തനങ്ങൾക്കില്ലെന്ന് പറഞ്ഞ് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും പിന്മാറാൻ ഒരുങ്ങുന്ന ഇ. ശ്രീധരനെ പിന്തുണച്ച് ചലച്ചിത്രതാരം മോഹൻലാലിന്റെ പുതിയ ബ്ലോഗ്. ശ്രീധരന് എഴുതുന്ന തുറന്ന കത്തിന്റെ രൂപത്തിലാണ് മോഹൻലാൽ തനിക്ക് പറയാനുള്ളത് എഴുതിയിരിക്കുന്നത്.
അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിൽ ഇനി കേരളത്തിൽ വികസനപ്രവർത്തനങ്ങൾക്കില്ലെന്ന ശ്രീധരന്റെ പ്രസ്താവന തന്നെ അസ്വസ്ഥനാക്കുന്നെന്ന് പറഞ്ഞ മോഹൻലാൽ ശ്രീധരനെപ്പോലുള്ള ഒരു സമർപ്പിത പ്രതിഭയെ മനസിലാക്കാനും തിരിച്ചറിയാനുമുള്ള സാമാന്യബുദ്ധിയും വിനയവും പോലും പലരും കാണിച്ചില്ലെന്ന് കത്തിൽ പറയുന്നു. കൊച്ചിക്കാർ എല്ലാവിധ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മറന്ന് ക്ഷമയോടെ കാത്തിരിക്കുന്നത് മെട്രോ ഓടിത്തുടങ്ങുന്ന ദിവസത്തിനാണെന്നും ഇരമ്പിമറിയുന്ന ഈ നഗരത്തിന് അത് അത്യാവശ്യമാണെന്നും ലാൽ പറയുന്നു.