Home » » മാവോയിസ്‌റ്റുകള്‍ സംഘം ചേര്‍ന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

മാവോയിസ്‌റ്റുകള്‍ സംഘം ചേര്‍ന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

Written By Unknown on Wednesday, 22 April 2015 | 21:25

കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തനം മറയാക്കി മാവേലിക്കരയില്‍ മാവോയിസ്‌റ്റുകള്‍ സംഘം ചേര്‍ന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു.
തമിഴ്‌നാട്ടിലെ സേലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫൊര്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ സിവില്‍ ലിബര്‍ട്ടീസ്‌ എന്ന മനുഷ്യവകാശ സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ ചെന്നൈ സ്വദേശി ഗോപാല്‍, തിരുവനന്തപുരം സ്വദേശി ബാഹുലേയന്‍, കൊല്ലം മയ്യനാട്‌ സ്വദേശി ദേവരാജന്‍, ആലപ്പുഴ മാങ്കാംകുഴി സ്വദേശി രാജേഷ്‌, മൂവാറ്റുപുഴ സ്വദേശി അജയകുമാര്‍ എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ട്‌.
അഞ്ചു പ്രതികള്‍ക്കുമെതിരേ നിരോധിത സംഘടനാ പ്രവര്‍ത്തനം, അന്യായമായ സംഘം ചേരല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരുന്നത്‌.
മാവോയിസ്‌റ്റ്‌ ബന്ധമുള്ള രൂപേഷ്‌- ഷൈന ദമ്പതികളുടെ രണ്ടു പെണ്‍മക്കളും യോഗം ചേര്‍ന്നവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഇവരെ പിന്നീടു വിട്ടയച്ചു.
2012 ഡിസംബര്‍ 29 നാണു കേസിനാസ്‌പദമായ സംഭവം നടന്നത്‌. പോലീസന്വേഷിച്ച കേസ്‌ പിന്നീട്‌ എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.