Home » , » ജനസഭ: 50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്‌തു.

ജനസഭ: 50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്‌തു.

Written By Unknown on Thursday, 23 April 2015 | 22:20

കോഴിക്കോട്‌; പഞ്ചായത്ത്‌-സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ഡോ.എം.കെ.മുനീര്‍ നടത്തുന്ന ജനസഭയുടെ മൂന്നാം ദിവസം 50 ലക്ഷത്തിന്റെ ആനുകൂല്യങ്ങളും 65 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപിച്ചു. പുതിയറ എസ്‌.കെ പൊറ്റക്കാട്‌ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിര്‍ കെ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.എം.കെ. മുനീര്‍ ആമുഖ ഭാഷണവും ആനുകൂല്യ വിതരണവും നടത്തി. വികലാംഗ ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്‌ദുള്ള മുഖ്യാതിഥിയായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സക്കറിയ.പി.ഹുസ്സൈന്‍, ചേമ്പില്‍ വിവേകാന്ദന്‍, വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീന റഷീദ്‌, ചൈല്‍ഡ്‌ റൈറ്റ്‌സ്‌ കമ്മീഷന്‍ അംഗം അഡ്വ.നസീര്‍ ചാലിയം, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ അംഗം കൊറ്റാമം വിമല്‍കുമാര്‍, ജില്ലാസാമൂഹ്യനീതി ഓഫീസര്‍ ടി.പി.സാറാമ്മ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.പി.മുഹമ്മദ്‌ ബഷീര്‍ സംസാരിച്ചു.
ജനസഭയുടെ ഭാഗമായി ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. നസീര്‍ ചാലിയത്തന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 19 പരാതികളും വനിതാകമ്മീഷന്‍ നടത്തിയ അദാലത്തില്‍ 56 പരാതികളും തീര്‍പ്പാക്കി. അദാലത്തിന്‌ അഡ്വ. നൂര്‍ബിനാ റഷീദ്‌, അഡ്വ. സൗദാബി, അഡ്വ. ജമീല എന്നിവര്‍ നേത്യത്വം നല്‍കി. ജില്ലാശുചിത്വമിഷന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, എക്‌സൈസ്‌, പോലീസ്‌ വകുപ്പുകള്‍ എന്നിവയുടെ ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറും നടന്നു. ക്ലാസ്സിന്‌ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ സുരേഷ്‌കുമാര്‍, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ഗിരീഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹധനസഹായമായി 4,90,000 രൂപ, ഹിയറിംഗ്‌ ഇംപയേര്‍ഡ്‌ സഹായമായി 35,980 രൂപ, കുടുംബശ്രീ മിഷന്‍ മാച്ചിംഗ്‌ ഗ്രാന്റ്‌ ഇനത്തില്‍ 2,81,910 രൂപ, വനിതാവികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്‌പാ ഇനത്തില്‍ 22,23,000 രൂപ, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍-ആശ്വാസകിരണം, സ്‌നേഹപൂര്‍വ്വം എന്നീ പദ്ധതികളിലായി 8,00,000 രൂപ, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴി ഭിന്നശേഷിയുള്ളവര്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ വിവിധ സഹായ ഉപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്‌തു. കൂടാതെ രണ്ട്‌ പേര്‍ക്ക്‌ സൈഡ്‌ വീല്‍ സ്‌കൂട്ടര്‍ മന്ത്രി വിതരണം ചെയ്‌തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.