കോഴിക്കോട്;കെ.പി.സി.സി വിചാര്‍വിഭാഗിന്റെ നേതൃത്വത്തില്‍ പഠനഗവേഷണ
കേന്ദ്രമാരംഭിക്കാന്‍ നീക്കം. പാര്‍ട്ടി വിദ്യാഭ്യാസവും ബൗദ്ധിക ചര്‍ച്ചകളും
നടത്തി സാദാരണക്കാരെ ആശയപരാമായി സുസജ്ജരാക്കുക എന്ന ലക്ഷ്യമാണ് ഇതിന്
പിന്നിലുളളത്. സി.പി. എമ്മിന്റെ നേതൃത്വത്തില്‍, ഇ.എം.എസിന്റെയും,
എ.കെ..ജിയുടെയും മറ്റും പേരുകളില്‍ ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എടുത്തുപറയാവുന്ന ബൗദ്ധിക
പ്രവര്‍ത്തനങ്ങള്‍, കോണ്‍ഗ്രസ് നേതൃത്വത്തില്‍ കുറവാണ്. ഈ അപര്യാപ്‌തത
പരിഹരിക്കാനുളള ശ്രമമാണ്. കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം. സുധീരൻറെ
നിര്‍ദ്ദേശാനുസരണം ഇപ്പോള്‍ നടക്കുന്നത്.
ആലപ്പുഴ പുന്നമടക്കായലിലെ ഹൗസ് ബോട്ടില്‍ നടന്ന വിചാരയാനം വര്‍ക്ക്‌ഷോപ്പില്‍വെച്ചാണ് പഠനകേന്ദ്രം സംബന്ധിച്ച രൂപരേഖ രൂപംകൊണ്ടത് കെ.പി.സി.സി വിചാര്‍ വിഭാഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡോ. നെടുമ്പന അനില്‍ അവതരിപ്പിച്ച രൂപരേഖ സംസ്ഥാനകമ്മിറ്റി അംഗീകരിക്കുകയും ചെയ്‌തു. അടുത്തമാസത്തിനുളളില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ടുളള പ്രതിനിധികള്‍ക്ക് പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയാണ് പ്രാധാന ലക്ഷ്യം. കാസര്‍ഗോഡും, വയനാട്ടിലും, തിരുവനന്ദപുരത്തും പഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നീക്കുമാരംഭിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കും, പാര്‍ട്ടി ഭരണകൂടങ്ങള്‍ക്കും ബൗദ്ധിക വിഭവങ്ങള്‍ സംഭാവനചെയ്യുകയാണ് സെല്ലിന്റെ ചുമതല സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്‌ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ ആണ് വിചാര്‍ വിഭാഗ് . അധ്യക്ഷന്‍. മുന്‍ കേന്ദമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ഹരീന്ദ്രന്‍ കരിമ്പനപാലമാണ് ജനറല്‍ സെക്രട്ടറി.
കെ.പി.സി.സി വിചാര്‍വിഭാഗിന്റെ മുഖപത്രമായ നവവിചാരം മാസിക
പു:നര്‍ജ്ജീവിക്കാനും ഇതോടൊപ്പം തീരുമാനമായിട്ടുണ്ട്. ഡോ. സന്തോഷ് ജെ.കെ
ആണ് പത്രാധിപര്‍. ആദ്യ ലക്കം ആഗസ്റ്റ് 15ന് പുറത്തിറക്കാനാണ് തീരുമാനം.
സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ഏകോപിപ്പിക്കാനുളള ചുമതല
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ജന:സെക്രട്ടറി ശങ്കരപിളള
കുമ്പത്തിനാണ്.









