Home » » സീതാറാം യെച്ചൂരിക്ക് പരസ്യമായി വിജയാശംസ നേർന്ന് വി.എസ്.അച്യുതാനന്ദൻ.

സീതാറാം യെച്ചൂരിക്ക് പരസ്യമായി വിജയാശംസ നേർന്ന് വി.എസ്.അച്യുതാനന്ദൻ.

Written By Unknown on Saturday, 18 April 2015 | 02:43

വിശാഖപട്ടണം: സി.പി.ഐ.എം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്ന പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് പരസ്യമായി വിജയാശംസ നേർന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. സമ്മേളനത്തിൽ പങ്കെടുക്കാൻ ഹോട്ടലിൽ നിന്ന് ഇറങ്ങവെ യെച്ചൂരിയെ കണ്ട വി.എസ് അദ്ദേഹത്തിന് വിജയാശംസ നേരുകയായിരുന്നു. യെച്ചൂരി ജനറൽ സെക്രട്ടറിയാകണമെന്നാണ്‌ ആഗ്രഹം. കൂടുതൽ ചെറുപ്പക്കാർ നേതൃനിരയിലേക്ക്‌ വരണമെന്നും വി.എസ്‌ പറഞ്ഞു. യെച്ചൂരിക്ക് വിജയാശംസ നേർന്നോ എന്ന്മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ചെറുതായി തലയാട്ടി ചിരിച്ചുകൊണ്ട് വി.എസ് നടന്നുപോയി. എല്ലാവരുടേയും വിജയമാണ് പ്രധാനമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഇരുവരും ഒന്നിച്ചാണ് രാവിലെ സമ്മേളനവേദിയിലെത്തിയത്.

യെച്ചൂരിയോട് എന്നും അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള നേതാവാണ് വി.എസ്. യെച്ചൂരിക്കും വി.എസിനോട് അനുഭാവമുണ്ട്. വി.എസിനെതിരെ സംസ്ഥാന ഘടകം നടപടി ആവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയപ്പെഴെല്ലാം യെച്ചൂരിയുടെ നിലപാട് നിർണായകമായിരുന്നു. ജനറൽ സെക്രട്ടറി ആരാകണമെന്നതുസംബന്ധിച്ച അനൗപചാരിക ചർച്ചകൾ രാവിലെ മുതൽ തുടങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാതിരിക്കുന്ന പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെൻ എന്നിവർ യെച്ചൂരിയെ ജനറൽ സെക്രട്ടറി ആക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്തുനൽകി. ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും യെച്ചൂരിക്ക് അനുകൂലമാണെന്നാണ് സൂചന.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.