തിരുവനന്തപുരം: മന്ത്രിമാരായ കെ.എം മാണിക്കും അനൂപ് ജേക്കബിനുമെതിരെ ആര്‍. ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അങ്ങനെ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നിയമപരമായി മുന്നോട്ടുപോകും. മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കു മുന്‍പ് നല്‍കിയ കത്തിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്.
അതേസമയം, സോളാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞൂ. സരിതയുടെ മൊഴി മജിസ്‌ട്രേറ്റ് എന്‍.വി രാജു രേഖപ്പെടുത്താത്ത സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








