തിരുവനന്തപുരം: നല്ല മനുഷ്യനായാലേ നല്ല കമ്മ്യൂണിസ്റ്റാവാൻ കഴിയുകയുള്ളുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എമ്മിൽ കൂട്ടായാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വരുന്നത് സ്വാഭാവികമാണ്. അത് പാർട്ടിയുടെ ജീവനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ അതിൽ നിന്ന് പൊതുവായ ഒരു തീരുമാനം രൂപപ്പെടുത്തി എടുത്തു കഴിഞ്ഞാൽ അതാണ് പാർട്ടിയുടെ തീരുമാനമെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്ത് തീരുമാനം എടുത്തതാണെന്നും യെച്ചൂരി പറഞ്ഞു. തനിക്ക് കേരള ഘടകത്തിന്റെ പിന്തുയണില്ലായിരുന്നു എന്ന പ്രചാരണം തെറ്റാണ്. അത് മാദ്ധ്യമങ്ങൾ മെനഞ്ഞെടുത്ത കഥ മാത്രമാണ്. ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി വിട്ടുപോയ പാർട്ടികൾ തിരിച്ചു വരാൻ ഒരുങ്ങുന്നത് സ്വാഗതാർഹമാണ്. ഇതിനെ പോസിറ്റീവായി കാണുമെന്നും യെച്ചൂരി പറഞ്ഞു.