Home » » നേപ്പാളില്‍ മരണസംഖ്യ മൂവായിരo കവിയുന്നു.

നേപ്പാളില്‍ മരണസംഖ്യ മൂവായിരo കവിയുന്നു.

Written By Unknown on Sunday, 26 April 2015 | 08:40

കാഠ്‌മണ്ഡു: നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂചലനത്തില്‍ മരണസംഖ്യ മൂവായിരo കവിയുന്നു. ഇതിനകം 3300  മരണങ്ങള്‍ സ്‌ഥിരീകരിച്ചതായി നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. മരണസംഖ്യ അയ്യായിരം കവിഞ്ഞേക്കുമെന്നാണ്‌ സര്‍ക്കാര്‍ നിഗമനം. 5000  പേര്‍ക്ക്‌ പരുക്കേറ്റു. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടെ ഇപ്പോഴും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്‌. അതിനിടെ നേപ്പാളില്‍ ഇന്ന്‌ വീണ്ടും ഭൂചലനമുണ്ടായി. റിക്‌ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഇന്നുണ്ടായത്‌. കാഠ്‌മണ്ഡുവില്‍ നിന്ന്‌ 80 കിലോമീറ്റര്‍ മാറി കൊഡരിയാണ്‌ ഇന്നുണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഉച്ചയ്‌ക്ക് 12.34ഓടെയാണ്‌ വീണ്ടും ചലനമുണ്ടായത്‌.
നേപ്പാളില്‍ ഇന്നുണ്ടായ രണ്ടാം ഭൂചലനത്തിന്റെ തുടര്‍ച്ചയായി ഉത്തരേന്ത്യയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ലഖ്‌നൗ, ജെയ്‌പ്പൂര്‍, ബീഹാര്‍ എന്നിവടങ്ങളിലാണ്‌ തുടര്‍ചലനം അനുഭവപ്പെട്ടത്‌. തുടര്‍ചലനത്തെ തുടര്‍ന്ന്‌ ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മെട്രോ സര്‍വീസ്‌ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഉത്തരേന്ത്യയിലുണ്ടായ തുടര്‍ ചലനം 30 സെക്കന്റ്‌ നീണ്ടുനിന്നു. ഉത്തരേന്ത്യയില്‍ 58 പേര്‍ മരിച്ചു. ബീഹാറും പശ്‌ചിമ ബംഗാളും അടക്കം നേപ്പാളിന്‌ സമീപ സംസ്‌ഥാനങ്ങളിലാണ്‌ ഇന്ത്യയില്‍ ഏറ്റവുമധികം നാശനഷ്‌ടം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നേതൃത്വത്തിലാണ്‌ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്‌. ദുരന്തനിവാരണ സേയും നാവിക സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. നേപ്പാളിന്‌ എല്ലാ സഹായവും ചെയ്യുമെന്ന്‌ പ്രതലമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്‌ദാനം ചെയ്‌തും. യു.എന്നും ലോകാരാഷ്‌ട്രങ്ങളും നേപ്പാളിന്‌ സഹായം വാഗ്‌ദാനം ചെയ്‌തു.
ഭൂചലനത്തെ തുടര്‍ന്ന്‌ ഹിമാലയത്തില്‍ വീണ്ടും ഹിമപാതമുണ്ടായി. ഇന്നലെയുണ്ടായ ഹിമപാതത്തില്‍ 65 പേര്‍ മരിച്ചു. 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എവറസ്‌റ്റില്‍ കൊല്ലപ്പെട്ടവരില്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവ്‌ ഡാന്‍ ഫ്രെഡിന്‍ബര്‍ഗാണ്‌ കൊല്ലപ്പെട്ടത്‌. അദ്ദേഹത്തിന്റെ മരണം ഗൂഗിള്‍ സ്‌ഥിരകരിച്ചു. ഗൂഗിളിലെ തന്നെ മൂന്ന്‌ ജീവനക്കാര്‍ക്കൊപ്പമാണ്‌ അദ്ദേഹം നേപ്പാളിലെത്തിയത്‌. മറ്റ്‌ മൂന്ന്‌ പേര്‍ സുരക്ഷിതരാണെന്ന്‌ ഗൂഗിള്‍ പ്രൈവസി ഡയറക്‌ടര്‍ ലോറന്‍സ്‌ അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.