തിരുവനന്തപുരം: ആറന്മുള അന്താരാഷ്‌ട്ര
വിമാനത്താവള പദ്ധതിക്കെതിരേ വിമാനത്താവള വിരുദ്ധ ഏകോപന സമിതി നടത്തുന്ന
സമരം ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കുമെന്നു കവയത്രി സുഗതകുമാരി. നിലവില്‍
ആറന്മുളയില്‍ മാത്രമാണു സമരം നടക്കുന്നത്. തിരുവനന്തപുരത്തും
രാജ്യതലസ്ഥാനത്തും സമരം ശക്തമാക്കാന്‍ സുഗതകുമാരിയുടെ
അധ്യക്ഷതയില്‍ കൂടിയ വിമാനത്താവള വിരുദ്ധ ഏകോപന സമിതി യോഗം തീരുമാനിച്ചു.
പദ്ധതി പ്രദേശത്ത് ജൈവകൃഷി ഇറക്കി നെല്ലും പച്ചക്കറികളും താമരയും വിരിയിക്കുമെന്നും സുഗതകുമാരി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുഗതകുമാരിക്കെതിരേ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രംഗത്തെത്തി. ഇടതുപക്ഷത്തിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചട്ടുകമായി സുഗതകുമാരി മാറരുതെന്ന് മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു.