കൊച്ചി: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു 30 ലക്ഷം രൂപ നല്‍കിയെന്ന് തനിക്കു നല്‍കിയ കത്തില്‍ സരിത എസ്. നായര്‍ വ്യക്‌തമാക്കിയിരുന്നെന്നു പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. കൊച്ചിയില്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മിഷനു മൊഴി നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണോ പണം വാങ്ങിയതെന്ന ചോദ്യത്തിന്, മുഖ്യമന്ത്രി തന്നെയല്ലേ പണം വാങ്ങിയത് എന്നായിരുന്നു ജോര്‍ജിന്റെ മറുപടി. തട്ടിപ്പില്‍ 1.5 കോടി രൂപ നഷ്‌ടപ്പെട്ട ഒരാള്‍ പരാതിയുമായി ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സരിതയെ കണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങിയ മറ്റു ചില മന്ത്രിമാരുടെ പേരുകളും കത്തിലുണ്ട്. കെ.സി. ജോസഫ് പണം വാങ്ങിയതായി കത്തില്‍ പറഞ്ഞിട്ടില്ല. മന്ത്രി ആര്യാടന്‍ മുഹമ്മദ് പണം വാങ്ങിയതായി തനിക്കു ലഭിച്ച കത്തിലുണ്ട്.
സംസ്‌ഥാനത്ത് രണ്ടു മാസത്തിനുള്ളില്‍ രാഷ്‌ട്രീയ മാറ്റമുണ്ടാകും. കൂട്ടായി ഒരു ജാഥ നടത്താന്‍ പോലും കഴിയാത്ത യു.ഡി.എഫ്. പിരിച്ചുവിടണം. അഴിമതിക്കെതിരേ പോരാടാന്‍ ആരുടെ കൂടെയും നില്‍ക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.