മ്യൂണിക്ക് : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമിഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരെ തോറ്റെങ്കിലും ബാർസലോണ ഫൈനലിൽ കടന്നു. ബയേണിന്രെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലയണൽ മെസിയും സംഘവും തോറ്റത്. എന്നാൽ, ഇരു പാദ മത്സരങ്ങളിലുമായി 5-3ന്രെ ഗോൾ ശരാശരിയുടെ മികവിൽ ബാർസ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. മത്സരത്തിന്രെ തുടക്കത്തിൽ തന്നെ ബാർസലോണയുടെ വല മേദി ബെനാറ്റിയ ചലിപ്പിച്ചെങ്കിലും ആദ്യ പകുതിയിൽ നെയ്മർ രണ്ട് ഗോളുകൾ തിരിച്ചടിച്ച് മുന്നേറ്റം ശക്തമാക്കി. എന്നാൽ, രണ്ടാം പകുതിയിൽ ബയേണിനു വേണ്ടി ലെവാൻഡോവിസ്കിയും മുള്ളറും ഒരോ ഗോൾ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൽ സമനില പാലിച്ചാൽപ്പോലും ഫൈനൽ ഉറപ്പാണെന്നതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ലയണൽ മെസിയും സംഘവും ബൂട്ടുകെട്ടിയത്. ആദ്യപാദത്തിൽ ബാർസ ജയിച്ചത് 3-0 ജയിച്ചിരുന്നു. അതേസമയം, കഴിഞ്ഞ നാല് മത്സരങ്ങളിലും ബയേൺ തോറ്റമ്പിയിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ബാർസ എത്തുന്നത് ഇത് എട്ടാം തവണയാണ്.








