Home » » ഉത്തരേന്ത്യയിൽ ഭൂകമ്പo മരിച്ചവരുടെ എണ്ണം പതിനേഴായി.

ഉത്തരേന്ത്യയിൽ ഭൂകമ്പo മരിച്ചവരുടെ എണ്ണം പതിനേഴായി.

Written By Unknown on Tuesday, 12 May 2015 | 20:13

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഇന്ന് അനുഭവപ്പെട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. ബിഹാറിൽ പതിനാറ് പേരും ഉത്തർപ്രദേശിൽ ഒരാളുമാണ് മരണമടഞ്ഞത്.  39 പേർക്ക് പരിക്കേറ്റു. ബിഹാറിൽ തലസ്ഥാനമായ പാറ്റ്നയിൽ നാല് പേർ കൊല്ലപ്പെട്ടു. ദർബംഗ,​ സരൺ ജില്ലകളിൽ രണ്ട് വീതം ജീവഹാനിയുണ്ടായി. 
പാറ്റ്നയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള സിവാൻ ജില്ലയിൽ മതിലിടിഞ്ഞു വീണാണ് ഒരാൾ മരിച്ചു. വൈശാലി ജില്ലയിലെ മഹൂവനിൽ ഒരു പെൺകുട്ടി മരണമടഞ്ഞു. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിലെ ഒരു സ്കൂളിൽ കൈവരി തകർന്ന് 14 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഉത്തര-പൂർവ ജില്ലാകളായ ഗാസിയാബാദ്,​ ഗുവാഹട്ടി,​ പാറ്റ്ന,​ കൊൽക്കത്ത എന്നിവിടങ്ങളിൽ ദുരന്ത നിവാരണ സേനയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ടുണ്ട്. അതേസമയം,​ ബിഹാറിൽ ഭൂകന്പത്തിന്രെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് വേനൽക്കാല അവധി നേരത്തെ നൽകി. മേയ് 16 മുതലാണ് അവധിക്കാലം ആരംഭിക്കാനിരുന്നത്.

ഉത്തരേന്ത്യയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.42ഓടെയാണ് റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മദ്ധ്യപ്രദേശിലും ഭൂകന്പത്തിന്റെ പ്രകന്പനം അനുഭവപ്പെട്ടു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം നടക്കുന്നതിനിടെയാണ് കുലുക്കം അനുഭവപ്പെട്ടത്. ഭൂകന്പത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള സൈറൺ മുഴങ്ങിയതോടെ  മന്ത്രിമാരും ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റിൽ നിന്ന് പുറത്തേക്ക് ഓടി സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടി.  മുറിയിലുണ്ടായിരുന്ന തനിക്ക് കുലുക്കം അനുഭവപ്പെട്ടതായി ചൗഹാൻ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.