Home » » രൂപേഷ്‌-ഷൈന ദമ്പതികളുടെ മക്കളെ വേട്ടയാടാനുള്ള സര്‍ക്കാരിന്റെ നീക്കം അനുവദിക്കില്ല ;കാനം.

രൂപേഷ്‌-ഷൈന ദമ്പതികളുടെ മക്കളെ വേട്ടയാടാനുള്ള സര്‍ക്കാരിന്റെ നീക്കം അനുവദിക്കില്ല ;കാനം.

Written By Unknown on Tuesday, 12 May 2015 | 19:58

കൊച്ചി: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അറസ്‌റ്റിലായ മാവോയിസ്‌റ്റുകളെ രാഷ്‌ട്രീയ തടവുകാരായി കണക്കാക്കണമെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ആന്‌ധ്രാ പോലീസിന്റെ പിടിയിലായ രൂപേഷ്‌-ഷൈന ദമ്പതികളുടെ മക്കളെ വേട്ടയാടാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും നീക്കം അനുവദിക്കില്ലെന്നും കാനം പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ച്‌ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായാണു വിവരം. ഇതിനു സംസ്‌ഥാന പോലീസ്‌ ഒത്താശ ചെയ്യുന്നു. ഈ കുട്ടികളെയും കേസില്‍ പെടുത്തുകയാണു ലക്ഷ്യം. എന്തു കുറ്റം ചെയ്‌തിട്ടാണ്‌ ഇവരെ ചോദ്യം ചെയ്യുന്നതെന്നു ബന്ധപ്പെട്ടവര്‍ വ്യക്‌തമാക്കണം. ഇത്തരം നീക്കങ്ങളെ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും കാനം പറഞ്ഞു.ജനങ്ങളുടെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതോടെയാണ്‌ ഒരുവിഭാഗം ആയുധം കൈയിലെടുത്തത്‌. ഈ മാര്‍ഗത്തെ അംഗീകരിക്കുന്നില്ലെങ്കിലും അവരുടെ ആവശ്യങ്ങള്‍ ന്യായമാണ്‌കാനം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.