Home » » ഹൈക്കോടതി വിധി അട്ടിമറിക്കുന്നതിനെതിരെ എ ഐ ടി യു സി മാർച്ച്‌.

ഹൈക്കോടതി വിധി അട്ടിമറിക്കുന്നതിനെതിരെ എ ഐ ടി യു സി മാർച്ച്‌.

Written By Unknown on Sunday, 17 May 2015 | 02:04

ബിസയറിന്റെ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കണമെന്ന ഹൈകോടതി ഉത്തരവ് ആസൂത്രിതമായി അട്ടിമറിക്കുന്നതിനെതിരെ ഏറണാകുളം എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫീസിലേക്കു എ ഐ ടി യു സി യുടെ നേതൃത്വത്തിൽ പ്രതിഷേധമാര്‍ച്ച് നടത്തും. 2015 മെയ്‌ 20 ന്‌ രാവിലെ 10 മണിക്ക്‌ എ. ഐ. ടി. യു. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. രാജേന്ദ്രന്‍ സമരം ഉദ്‌ഘാടനം ചെയ്യും. 
2011 ല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ്‌ നടപടി സ്വീകരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചവരും തട്ടിപ്പ്‌ മാത്രം ലാക്കാക്കി സ്ഥാപനം നടത്തിയവരും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു. ബിസ്സാര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട നിക്ഷേപകര്‍ ആ കാലഘട്ടത്തില്‍ തന്നെ ഞങ്ങളെ ബന്ധപ്പെടുകയും സ്ഥാപനത്തെ സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്ന്‌ ഈ സ്ഥാപനം നിക്ഷേപകരില്‍ നിന്ന്‌ പിരിച്ച പണം കമ്പനി അക്കൗണ്ടിലും, സൂപ്പര്‍മാര്‍ക്കറ്റിന്റെ നിര്‍മ്മാണത്തിന്‌ വാങ്ങിയ സ്ഥലം കമ്പനിയുടെ പേരില്‍ തന്നെയാണെന്ന്‌ ഉറപ്പ്‌ വരുത്തി. ഇതേ തുടര്‍ന്ന്‌ കമ്പനിയുമായി നടത്തിയ എഗ്രിമെന്റ്‌ പ്രകാരം ആവശ്യപ്പെടുന്നവര്‍ക്ക്‌ അടച്ച പണം തിരിച്ച്‌ നല്‍കണമെന്ന വ്യവസ്ഥ വെച്ചു. ഹൈക്കോടതി ഇതിനനുകൂലമായ വിധി പ്രകാരം കെല്‍സ (കേരള ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റി) മുഖേന പണം നല്‍കുവാന്‍ ഉത്തരവായി. ഈ ഘട്ടത്തിലെല്ലാം പണം തിരിച്ച്‌ നല്‍കുന്നതിനെ എതിര്‍ക്കുകയായിരുന്നു ക്രൈംബ്രാഞ്ചും, ഗവണ്‍മെന്റ്‌ അഡ്വക്കറ്റും. ഇതിനെയെല്ലാം മറി കടന്നാണ്‌ ബഹുമാനപ്പെട്ട ഹൈക്കോടതി നിക്ഷേപകര്‍ക്ക്‌ പണം തിരിച്ചുകൊടുക്കുവാനുള്ള വിധി പ്രഖ്യാപിച്ചത്‌. എന്നാല്‍ ഇന്‍ഫോഴ്‌സ്‌മെന്റ്‌ മറ്റൊരു കേസ്‌ ഫയല്‍ ചെയ്യുകയുണ്ടായി. നിര്‍ബന്ധിച്ചും, ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമായിരുന്നു ഈ കേസിന്‌ ആധാരമായ പരാതി നിക്ഷേപകരില്‍ നിന്ന്‌ എഴുതി വാങ്ങിച്ചിരുന്നത്‌. നിക്ഷേപം കിട്ടണമെങ്കില്‍ ഞങ്ങള്‍ക്ക്‌ പരാതി നല്‍കണമെന്നും, അല്ലെങ്കില്‍ ഒരൊറ്റ പൈസ കിട്ടുകയില്ലെന്നുമാണ്‌ പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്തിയത്‌. ഹൈക്കോടതി വിധി പ്രഖ്യാപിച്ചതിന്‌ ശേഷമാണ്‌ ഈ വിധി മറച്ച്‌വെച്ച്‌ പരാതി എഴുതി വാങ്ങിയിരുന്നത്‌ എന്നാല്‍ ഹൈക്കോടതിയില്‍ കേസ്‌ വാദിച്ചത്‌ ഇതിന്‌ കടകവിരുദ്ധമായാണ്‌. `നിക്ഷേപിച്ച ഒരാള്‍ക്ക്‌ പോലും പണം തിരിച്ചു കൊടുക്കരുതെന്നും, എല്ലാവരും കുറ്റവാളികളാണെന്നും'' . ഇത്‌ നിക്ഷേപകരോടും പരാതി എഴുതിയ നല്‍കിയവരോടും കാണിച്ച വിശ്വാസ വഞ്ചനയായിരുന്നു. തൊഴിലാളി സംഘടന എന്ന നിലയില്‍ ഹൈക്കോടതിയില്‍ നിക്ഷേപകര്‍ക്കുവേണ്ടി ഫെഡറേഷന്‍ കക്ഷി ചേര്‍ന്നു. മാനേജ്‌മെന്റിന്റെ ബിനാമികളാണ്‌ നിക്ഷേപകരാണെന്നാണ്‌ എന്‍ഫോഴ്‌സമെന്റിന്റെ വാദം. ബഹു. ഹൈക്കോടതിയുടെ അവസാന സിറ്റിംങ്ങിന്റെ ഉത്തരവ്‌ അനുസരിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ മുഖേന ഒന്നോ അതില്‍ കൂടുതല്‍ പേരെ ഈ അപേക്ഷകള്‍ പരിശോധിക്കുവാനും, ആവശ്യമാണെങ്കില്‍ പുതുതായി വീണ്ടും അപേക്ഷ ക്ഷണിക്കുവാനും ഉത്തരവിട്ടു. പക്ഷെ ഈ ഉത്തരവ്‌ പ്രകാരമുള്ള യാതൊരു നടപടിയും എന്‍ഫോഴ്‌സ്‌മെന്റിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിട്ടില്ല. വലിയ ഗൂഡോലോചനയാണ്‌ ഇതിന്റെ ഭാഗമായി നടക്കുന്നത്‌ എന്ന്‌ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും തട്ടിപ്പുകാരായി ചിത്രീകരിക്കുകയാണ്‌. എഴുപത്തഞ്ചായിരത്തോളം വരുന്ന നിക്ഷേപകരില്‍ മഹാ ഭൂരിപക്ഷവും സധാരണക്കാരാണ്‌. കെട്ട്‌താലി വിറ്റ്‌ പണം നിക്ഷേപിച്ചവര്‍. ഒരു തൊഴില്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്നും സമൂഹത്തിന്റെ മുമ്പില്‍ തട്ടിപ്പുകാരാണ്‌. നിരവധി തവണ പോലീസ്‌ സ്റ്റേഷനില്‍ കയറി ഇറങ്ങുന്നു. സ്വന്തം കിടപ്പാടം വില്‍ക്കേണ്ടി വന്നരും ഈ കൂട്ടത്തില്‍ ഉണ്ട്‌. എന്നാല്‍ ഇവര്‍ ആരുടെയും പണം അപഹരിച്ചിട്ടില്ല. ഈ പണമാണ്‌ കമ്പനിയുടെ അക്കൗണ്ടില്‍ ഉള്ളത്‌. ഈ അക്കൗണ്ട്‌ ഗവണ്‍മെന്റ്‌ മരവിപ്പിച്ചിരിക്കുകയാണ്‌. നിക്ഷേപകര്‍ക്ക്‌ തിരിച്ച്‌ കൊടുക്കുവാന്‍ പാടില്ലെന്ന നിലപാട്‌ സ്വീകരിച്ചവരുടെ മനസ്സില്‍ എന്താണെന്ന്‌ ഞങ്ങള്‍ക്ക്‌ വ്യക്തമായി അറിയാം. തൊഴിലാളി സംഘടനയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്‌ കമ്പനി പണം തിരിച്ചുകൊടുക്കാവാന്‍ തയ്യാറായത്‌. ഇതില്‍ നിന്ന്‌ പുറകോട്ട്‌ പോകുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇതിനെതിരെ ശക്തമായ പോരാട്ടം യോജിച്ച്‌ നടത്തും. ഇതിന്റെ ഭാഗമായാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫീസിലേക്കുള്ള മാര്‍ച്ച്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.