Home » » മേഖലാ ജാഥകള്‍ മാറ്റണമെന്ന കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ ആവശ്യം കോണ്‍ഗ്രസ്‌ തള്ളി.

മേഖലാ ജാഥകള്‍ മാറ്റണമെന്ന കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ ആവശ്യം കോണ്‍ഗ്രസ്‌ തള്ളി.

Written By Unknown on Saturday, 9 May 2015 | 03:33

തിരുവനന്തപുരം: യു ഡി എഫിന്റെ മേഖലാ ജാഥകള്‍ മാറ്റിവയ്‌ക്കണമെന്ന കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ ആവശ്യം കോണ്‍ഗ്രസ്‌ തള്ളി. നിശ്‌ചയിച്ച സമയത്ത്‌ മേഖലാ ജാഥകള്‍ നടത്തുമെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരന്‍ വ്യക്‌തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍, രമേശ്‌ ചെന്നിത്തല, പി പി തങ്കച്ചന്‍ എന്നിവര്‍ കെ പി സി സി ആസ്‌ഥാനത്ത്‌ നടത്തിയ ചര്‍ച്ചയ്‌ക്ക് ഒടുവിലാണ്‌ ജാഥ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌. മേഖല ജാഥ മാറ്റണമെന്ന മാണിയുടെ ആവശ്യം ചര്‍ച്ചചെയ്യാന്‍ 12 യു ഡി എഫ്‌ യോഗം ചേരുമെന്നും സൂചനയുണ്ട്‌.
എന്നാല്‍ ജാഥയില്‍ പങ്കെടുക്കണോ എന്ന കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്‌ത് തീരുമാനിക്കുമെന്ന്‌ മാണി പറഞ്ഞു. മേഖലജാഥ മാറ്റി വയ്‌ക്കെരുതെന്ന വി ഡി സതീശനും കെ മുരളീധരനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാഥയില്‍ പങ്കെടുക്കണമൊ എന്നതു ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നു കെ. എം. മാണി പ്രതികരിച്ചു. ജാഥ ബാര്‍ കോഴ അനേ്വഷണത്തില്‍ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ വന്നശേഷം മതിയെന്നാണു കേരള കോണ്‍ഗ്രസിന്റെ ആവശ്യം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.