തിരുവനന്തപുരം: മലബാര്‍ സിമെന്റ്‌സുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന സി.പി.എം. നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീമിനെതിരേ വിജിലന്‍സ് അന്വേഷണം. മലബാര്‍ സിമെന്റ്‌സ് മുന്‍ എം.ഡി. എം. സുന്ദരമൂര്‍ത്തി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം. ഗുരുതരമായ ആരോപണങ്ങളാണ് എളമരത്തിനെതിരേ സുന്ദരമൂര്‍ത്തി ഉന്നയിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ചെന്നത്തല പറഞ്ഞു. ഇതേക്കുറിച്ച് വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തുമെന്നും മന്ത്രി സൂചിപ്പിച്ചു.








