Home » » എളമരം കരീം പണം വാങ്ങിയെന്ന രഹസ്യ മൊഴി കേരള ഘടകം പരിശോധിക്കും

എളമരം കരീം പണം വാങ്ങിയെന്ന രഹസ്യ മൊഴി കേരള ഘടകം പരിശോധിക്കും

Written By Unknown on Tuesday, 19 May 2015 | 06:23

മുംബൈ: വ്യവസായി വി.എം. രാധാകൃഷ്‌ണനില്‍ നിന്നും മന്ത്രിയായിരിക്കെ എളമരം കരീം പണം വാങ്ങിയെന്ന മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡിയുടെ രഹസ്യ മൊഴിയില്‍ കേരള ഘടകം പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. അതിനുള്ള പക്വത കേരള ഘടകത്തിന്‌ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്‌. ഉന്നയിച്ച പരാതികള്‍ ജൂണ്‍ ആറിനും ഏഴിനും ചേരുന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. പരാതികള്‍ മിക്കവാറും പരിഹരിച്ചു. പുതിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതും പരിഹരിക്കും. പ്രശ്‌നങ്ങളെ മാധ്യമങ്ങള്‍ വലുതാക്കി കാണിക്കുന്നുവെന്നും യച്ചൂരി പറഞ്ഞു.
സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീമിനു മലബാര്‍ സിമന്റ്‌സിലെ അഴിമതികളിലും ക്രമക്കേടുകളിലും വ്യക്‌തമായ പങ്കുണ്ടെന്നായിരുന്നു മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി. എം. സുന്ദര മൂര്‍ത്തിയുടെ രഹസ്യമൊഴി. എളമരം കരീമിന്‌ വ്യവസായി വി.എം. രാധാകൃഷ്‌ണന്‍ പണം നല്‍കിയെന്നും മൊഴിയില്‍ പറഞ്ഞിരുന്നു. കൂടാതെ മലബാര്‍ സിമന്റ്‌സിലെ പ്രവര്‍ത്തനങ്ങളില്‍ രാധാകൃഷ്‌ണന്‍ ഇടപെട്ടിരുന്നതായും ഇത്‌ മന്ത്രിക്ക്‌ അറിയാമായിരുന്നു എന്നും മൊഴിയിലുണ്ട്‌. അഴിമതി ആരോപണം ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷണം വേണമെന്ന്‌ വി.എസ്‌. അച്യതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.