കോഴിക്കോട്: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍വ്യവസായ മന്ത്രിയുമായ എളമരം കരീമിന് മലബാര്‍ സിമിന്‍സിലെ അഴിമതികളിലും ക്രമക്കേടുകളിലും വ്യക്തമായ പങ്കുണ്ടെന്ന മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ മലബാര്‍ സിമന്റ് അഴിമതി, ബാര്‍ കോഴ കേസ് തുടങ്ങി മുഴുവന്‍ അഴിമതികളെക്കുറിച്ചും സിബിഐ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു.
അഴിമതി ആരോപണം നേരിടുന്നവരെ രക്ഷപെടുത്താനും സഹായിക്കാനും ഇടത്-വലത് മുന്നണികള്‍ ഐക്യപ്പെടുന്നകാഴ്ചയാണ് കാണാനാവുന്നത്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയെകുറിച്ചും, ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് നടന്ന അഴിമതികളെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. അഴിമതി വ്യാപകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രാസ് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുമ്പോഴും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
മലബാര്‍ സിമന്‍സ് കേസ്, എളമരം കരീമിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷിക്കണം വേണമെന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ആവശ്യം അഴിമതിക്കെതിരെയുള്ള നിലപാടിന്റെ ഭാഗമാണെങ്കില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന അഴിമതി അരോപണങ്ങളും സിബിഐ യെകൊണ്ട് അന്വേഷിപ്പിക്കുകയാണ് വേണ്ടതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ചുണ്ടിക്കാട്ടി.