Home » » മന്ത്രി ജയലക്ഷ്മി വിവാഹിതയായി.

മന്ത്രി ജയലക്ഷ്മി വിവാഹിതയായി.

Written By Unknown on Saturday, 9 May 2015 | 21:39

വയനാട്: മന്ത്രി ജയലക്ഷ്മി വിവാഹിതയായി.വയനാട് വാളാട്ടെ തറവാട്ടു വീട്ടില്‍ ഗോത്ര ആചാരങ്ങള്‍ പൂര്‍ത്തിയാക്കി ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. മുറച്ചെറുക്കനും, കര്‍ഷകനുമായ കമ്പളക്കാട് സ്വദേശി അനില്‍കുമാറാണ് വരന്‍. ഏഴ് വര്‍ഷം മുന്‍പ് തീരുമാനിച്ചതായിരുന്നു ജയലക്ഷ്മിയുടെ വിവാഹം.
രാവിലെ ഒന്‍പതരയ്ക്കാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ് അച്യൂതാന്ദന്‍, മന്ത്രിമാന്‍, എംഎല്‍എമാര്‍ എന്നിവര്‍ ചടങ്ങിന് എത്തിയിരുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് വിവാഹച്ചടങ്ങുകള്‍ക്ക് നടന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, ഗൗരിയമ്മക്കും ശേഷം മന്ത്രി പദവിയിലിരിക്കെ വിവാഹം നടക്കുന്ന മൂന്നാമത്തെയാളാണ് ജയലക്ഷ്മി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.