കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനനന്ദൻ ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്ര കുമാറുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കഴ്ചയിൽ രാഷ്ട്രീയം വിഷയമായില്ലെന്നും ആരോഗ്യപരമായ കാര്യങ്ങളാണ് വി.എസുമായി സംസാരിച്ചതെന്നും വീരേന്ദ്ര കുമാർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
എനിക്ക് സുഖമില്ല എന്ന കാര്യം വി.എസിന് അറിയാം. അതേക്കുറിച്ചാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. രാഷ്ട്രീയ നേതാക്കൾ കാണുമ്പോൾ പരസ്പരം സുഖവിവരം അന്വേഷിക്കുന്നത് മര്യാദയാണ്. രാഷ്ട്രീയപരമായ ഒരു കാര്യവും സംസാരിച്ചില്ല. നാളെ കേളുവേട്ടൻ അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന സി.പി.എം സെമിനാറിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അതിൽ സംശയം വേണ്ടെന്ന് വീരേന്ദ്ര കുമാർ പറഞ്ഞു. സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള പരിപാടികളിൽ മുന്നണിക്ക് അതീതമായി പങ്കെടുക്കുമെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.