Home » » റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗളൂരിനു തകര്‍പ്പന്‍ ജയം.

റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗളൂരിനു തകര്‍പ്പന്‍ ജയം.

Written By Unknown on Sunday, 10 May 2015 | 08:42

മുംബൈ: ഡിവില്ലിയേഴ്‌സിന്റെ അതിവേഗ സെഞ്ചുറിക്കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗളൂരിനു തകര്‍പ്പന്‍ ജയം. മുംബൈ ഇന്ത്യന്‍സിനെ 39 റണ്‍സിനു പരാജയപ്പെടുത്തി ബാംഗളൂര്‍ പോയിന്റ്‌ പട്ടികയില്‍ നാലാം സ്ഥാനത്ത്‌ എത്തി. ഇടിത്തീയായി വാങ്കഡെ സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയ ഡിവില്ലിയേഴ്‌സിന്റെ (133*) കരുത്തിലാണു ബാംഗളൂര്‍ മുംബൈയെ തകര്‍ത്തത്‌. ബാംഗളൂരിന്റെ റണ്‍മല പിന്തുടര്‍ന്ന മുംബൈക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 196 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറി നേടിയ ലെന്‍ഡല്‍ സിമ്മണ്‍സും (68) 24 പന്തില്‍ 49 റണ്‍സെടുത്ത കീറന്‍ പൊള്ളാര്‍ഡും മാത്രമാണു മുംബൈ നിരയില്‍ പൊരുതിയത്‌. നേരത്തേ എബി ഡിവില്ലിയേഴ്‌സിന്റെയും (133*) നായകന്‍ വിരാട്‌ കോഹ്‌ലിയുടെയും (82*) മികവില്‍ ബാംഗളൂര്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റിന്‌ 236 എന്ന കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചു. ഇരുവരും പുറത്താകാതെ നിന്നാണു മുംബൈ ബൗളര്‍മാരെ അടിച്ചുപറത്തിയത്‌.

ഡിവില്ലിയേഴ്‌സ്‌ 59 പന്തില്‍ നിന്നാണു 133 റണ്‍സ്‌ നേടിയത്‌. എബിയുടെ ബാറ്റില്‍ നിന്ന്‌ 19 പന്തുകള്‍ ഉരുണ്‌ട്‌ അതിര്‍ത്തി കടന്നപ്പോള്‍ നാലു പന്തുകള്‍ വേലിക്കെട്ടിനു മുകളിലൂടെ പറന്നു.

കോഹ്‌ലി 50 പന്തില്‍ നിന്നു നാലു സിക്‌സും ആറു ഫോറുകളുമായാണ്‌ 82 റണ്‍സ്‌ നേടിയത്‌. ക്രിസ്‌ ഗെയില്‍ (13) കത്തിത്തുടങ്ങുന്നതിനു മുമ്പ്‌ അണഞ്ഞപ്പോള്‍ ആ ചുമതല എബി ഏറ്റെടുക്കുകയായിരുന്നു. എബിയുടെ അടിമേടിക്കാത്തവര്‍ മുംബൈ ബൗളിംഗ്‌ നിരയില്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു. നാലോവറില്‍ 27 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ ഒരു വിക്കറ്റ്‌ വീഴ്‌ത്തിയ ലസിത്‌ മലിംഗയ്‌ക്കു മാത്രമായിരുന്നു കാര്യമായ അടികിട്ടാതിരുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.