കോയമ്പത്തൂർ: കേരളത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ വിവിധ സർവകലാശാലകളിലെ പത്തോളം വിദ്യാർത്ഥികളടക്കം മുപ്പത് യുവാക്കളെ പശ്ചിമഘട്ടമേഖലാ സമിതിയിലേക്ക് റിക്രൂട്ട് ചെയ്തതായും ഇവർക്ക് വയനാട്ടിലും നീലഗിരിയിലുമായി ആയുധപരിശീലനം നൽകുന്നതായും ആന്ധ്ര പൊലീസിനോട് രൂപേഷ് വെളിപ്പെടുത്തി. ഇവർക്കൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള പത്തുപേരുമുണ്ട്. പേരുകൾ എഴുതിയ ഡയറി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തന്നെയും സംഘത്തെയും ജയിലിലിട്ടാലും സമയമാകുമ്പോൾ അവർ കാടിന് പുറത്തുവന്ന് ആക്രമണം നടത്തുമെന്ന് രൂപേഷ് ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ആന്ധ്രക്കാരനായ സഖാവിന്റെ നിർദ്ദേശപ്രകാരം സുപ്രധാനമായ യോഗത്തിനാണ് കോയമ്പത്തൂരിലെത്തിയതെന്നും രൂപേഷ് പറഞ്ഞതായി ആന്ധ്രപ്രദേശ് സ്‌പെഷ്യൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസിന്റെ കണ്ണിൽപ്പെടാതെ മൂന്നുവർഷമായി രൂപേഷിനും സംഘത്തിനുമൊപ്പമുള്ള പത്തോളം പേരുടെ വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഏറെക്കാലമായി വീടുമായി ബന്ധം പുലർത്താത്തവരുടെയും അപ്രത്യക്ഷമായവരുടെയും വിവരങ്ങൾ നേരത്തേ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചിരുന്നു. ഇതിൽനിന്നാണ് മാവോയിസ്റ്റുകൾക്കൊപ്പം ചേർന്ന പത്തുപേരെ കണ്ടെത്തിയിട്ടുള്ളത്. ദേശീയപാത ടോൾ, ആദിവാസി ഭൂമിപ്രശ്നം, ഭൂമികൈയേറ്റം, പരിസ്ഥിതി മലിനീകരണം, അഴിമതി, ബ്ലേഡ്മാഫിയ, പ്രകൃതിസ്‌നേഹം എന്നിവയിലൂടെയാണ് യുവാക്കളെ സംഘടനയിലേക്ക് ആകർഷിച്ചത്. ബാംഗ്ളൂർ, മംഗലാപുരം, മൈസൂർ, ഷിമോഗ നഗരങ്ങളിലെ ആക്‌ഷൻ കമ്മിറ്റികളുടെ പ്രവർത്തനശൈലിയെക്കുറിച്ചുള്ള വിവരങ്ങൾ കർണാടക രഹസ്യാന്വേഷണവിഭാഗം നേരത്തേ ഇന്റലിജൻസ് മേധാവി എ. ഹേമചന്ദ്രന് കൈമാറിയിരുന്നു. മാംഗ്ലൂർ, ഷിമോഗയിലെ കുവേമ്പു സർവകലാശാലകളിൽ നിന്നാണ് അവിടെ ആക്‌ഷൻകമ്മിറ്റിയിലേക്ക് റിക്രൂട്ട്മെന്റ് നടന്നത്. സമാനമായി കാസർകോട് കേന്ദ്രസർവകലാശാല, കണ്ണൂർ, കാലിക്കറ്റ്, കേരള സർവകലാശാലകൾ എന്നിവിടങ്ങളിൽ രൂപേഷ് സ്വാധീനമുണ്ടാക്കി. ഗവേഷണവിദ്യാർത്ഥികളും ചില അദ്ധ്യാപകരും പിന്തുണയ്ക്കുന്നുണ്ട്. അണ്ടർഗ്രൗണ്ട് കേഡറുകളെന്നാണ് ഇവരെ മാവോയിസ്റ്റുകൾ വിശേഷിപ്പിക്കുന്നത്.
കൊച്ചിയിലെയും തലസ്ഥാനത്തെയും ഐ.ടി സ്ഥാപനങ്ങളിലെ ചിലരാണ് മാവോയിസ്റ്റുകൾക്ക് സൈബർസഹായം നൽകുന്നതെന്നാണ് പൊലീസിനുള്ള വിവരം. എണ്ണത്തിൽ വളരെക്കുറഞ്ഞ ഇവരെ മാവോയിസ്റ്റ് സെൻട്രൽ മിലിട്ടറി കമ്മിറ്റി നേരിട്ടാണ് നിയന്ത്രിക്കുന്നത്. ജീവനക്കാരടക്കം ഇടത്തട്ടുകാർക്കിടയിൽ പ്രചാരണത്തിനാണ് പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരെ നിയോഗിക്കുന്നത്. അത്യാവശ്യഘട്ടത്തിൽ സഹായത്തിന് ഡോക്ടർമാരുടെയും ആശുപത്രികളുടെയും ശൃംഖല അർബൻകമ്മിറ്റി സജ്ജമാക്കിയിട്ടുണ്ട്. വനത്തിൽ തമ്പടിച്ചിട്ടുള്ളവർക്ക് ഭക്ഷണവും വെള്ളവും അവശ്യസാധനങ്ങളും എത്തിക്കാൻ ലോജിസ്റ്റിക്ക് സപ്പോർട്ട് ഗ്രൂപ്പിനും മാവോയിസ്റ്റുകൾ രൂപംനൽകിയിട്ടുണ്ട്.
അതേസമയം രൂപേഷിന്റെ ഭാര്യ ഷൈനയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ അൻപതിലേറെ പേരുടെ വിലാസവും ഫോൺനമ്പരുകളുമുണ്ട്. മലയാളത്തിലെഴുതിയ കത്തുകളും ഡയറിയിൽ തിരുകിയിരുന്നു. രണ്ട് സിം കാർഡുകളിലെ ഫോൺവിളികൾ പരിശോധിച്ചപ്പോൾ തമിഴ്നാട്ടിലെ പത്ത് നമ്പരുകൾ കണ്ടെത്തിയിട്ടുണ്ട്. ക്യൂ ബ്രാഞ്ച് ഡി.ഐ.ജി ഈശ്വരമൂർത്തി, എസ്.പി ഭവാനീശ്വരൻ എന്നിവരുടെ സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. ഡയറിയിലുള്ള കേരളത്തിലെ നമ്പരുകളും മറ്റ് വിവരങ്ങളും ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.