Home » » രൂപേഷും ഷൈനയും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ.

രൂപേഷും ഷൈനയും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ.

Written By Unknown on Wednesday, 6 May 2015 | 20:03

കോയമ്പത്തൂർ : മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും അടക്കം  ആന്ധ്രാ പൊലീസിന്റെ പിടിയിലായ അഞ്ചു പേരെയും കോയമ്പത്തൂർ രണ്ടാം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി പത്തു ദിവസത്തേക്ക് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു.
ഇരിങ്ങാലക്കുട പെരിങ്ങര സ്വദേശികളായ രൂപേഷ് (45), ഭാര്യ ഷൈന ( 44), പത്തനംതിട്ട സ്വദേശി അനൂപ് (30), മധുര സ്വദേശി കണ്ണൻ(45), ബംഗളുരു സ്വദേശി ഈശ്വർ(60) എന്നിവരെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടത്. പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. കസ്റ്റഡിയിലുള്ള പത്ത് ദിവസവും ഇവരെ കാണാൻ  അഭിഭാഷകർക്ക് അവകാശമുണ്ടാവുമെന്ന്  കോടതി പറഞ്ഞു.

കോടതിയിൽ വച്ച് രൂപേഷിനെയും ഷൈനയെയും കാണാൻ മക്കളായ ആമിയെയും സവേരയെയും ജഡ്ജി ഇന്നലെ അനുവദിച്ചു. 12 മണിയോടെ കുട്ടികൾ ബന്ധുക്കൾക്കൊപ്പം കോയമ്പത്തൂർ സെൻട്രൽ ജയിലിൽ രക്ഷിതാക്കളെ കാണണമെന്ന ആവശ്യവുമായി എത്തിയെങ്കിലും അനുമതി നിഷേധിച്ചിരുന്നു. ഭക്ഷണം പോലും കഴിക്കാതെ തങ്ങൾ കാത്ത് നിന്നിട്ടും അച്ഛനെയും അമ്മയെയും കാണാൻ അനുവദിച്ചില്ലെന്ന കുട്ടികളുടെ പെറ്റിഷൻ പരിഗണിച്ചാണ് കോടതി ഇവർക്ക് അനുവാദം നൽകിയത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.