കോഴിക്കോട്;ദേശീയ സാങ്കേതിക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കോഴിക്കോട് മലബാര്‍
പാലസ് ഹോട്ടല്‍ ഹാളില്‍ സംസ്ഥാന ശാസ്‌ത്ര-സാങ്കേതിക വകുപ്പ്
പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്
ടെക്‌നോളജി ആന്റ് എണ്‍വയോണ്‍മെന്റ് (കെ.എസ്.സി.എസ്.ടി.ഇ)
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഡോ. സുരേഷ് ദാസ് നിര്‍വഹിച്ചു.
രാജ്യ പുരോഗതിയിലും വികസനത്തിലും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ശാസ്‌ത്രവും സാങ്കേതിക വിദ്യയും മഹത്തായ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഭാവനകള്‍ക്കതീതമായ മാറ്റങ്ങളാണ് വരും ദിനങ്ങളില്‍ സംഭവിക്കാനിരിക്കുന്നത്. ശാസ്‌ത്ര-സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ഇളംതലമുറ ഈ രംഗത്തേക്ക് സജീവമായി കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എസ്.സി.എസ്.ടി.ഇ മെമ്പര്‍ സെക്രട്ടറി ഡോ. കെ.കെ രാമചന്ദ്രന്‍ അധ്യക്ഷനായ ചടങ്ങില്‍ ഐ.എസ്.ആര്‍.ഒയിലെ സ്‌പേസ് ഫിസിക്‌സ് ലാബറട്ടറി ഡയരക്‌ടര്‍ ഡോ. അനില്‍ ഭരദ്വാജ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തെ ചടങ്ങില്‍ ആദരിച്ചു. മംഗള്‍യാന്‍, ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളിയായ അദ്ദേഹം വാനശാസ്‌ത്ര രംഗത്തെ തന്റെ അനുഭവങ്ങള്‍ ശാസ്‌ത്ര വിദ്യാര്‍ഥികളുമായി പങ്കുവച്ചു. ചടങ്ങില്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് (സി.ഡബ്ല്യു.ആര്‍.ഡി.എം) എക്‌സിക്യൂട്ടീവ് ഡയരക്‌ടര്‍ ഡോ. എന്‍.ബി നരസിംഹ പ്രസാദ്, കെ.എസ്.സി.എസ്.ടി.ഇ ജോയിന്റ് ഡയരക്‌ടര്‍ ഡോ. അജിത് പ്രഭു വി, സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്‌ത്രജ്ഞന്‍ ഡോ. ദിനേശന്‍ വി.പി തുടങ്ങിയവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മല്‍സരവും നടത്തി. കെ.എസ്.സി.എസ്.ടി.ഇ, സി.ഡബ്ല്യു.ആര്‍.ഡി.എം എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങള്‍, തൃശൂല്‍ മിസൈല്‍ പരീക്ഷണം, തദ്ദേശീയമായി നിര്‍മിച്ച ഹംസ-3ന്റെ പരീക്ഷണപ്പറക്കല്‍ എന്നിവ വിജയകരമായി നടത്തിയ ദിവസമെന്ന നിലയ്‌ക്കാണ് മെയ് 11 ദേശീയ സാങ്കേതിക ദിനമായി ആചരിക്കപ്പെടുന്നത്. നിത്യജീവിതത്തില്‍ സാങ്കേതികവിദ്യയ്‌ക്കുള്ള പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും പുതുതലമുറയെ ഈ രംഗത്തേക്ക് കൂടുതലായി ആകര്‍ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ക്വിസ്, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.