കോഴിക്കോട്; പതിനൊന്ന് അടിയോളം ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഭീമാകാരന്‍മാരായ
അയ്യനാര്‍ കുതിരകള്‍, സ്‌ത്രീ സൗന്ദര്യത്തെ വെല്ലുന്ന മത്സ്യ കന്യകകള്‍,
കാഴ്‌ചക്കാരെ വരവേല്‍ക്കാനായി നിറപുഞ്ചിരിയുമായി നില്‍ക്കുന്ന
സ്‌ത്രീരൂപങ്ങള്‍, കലാചാതുരിയില്‍ പണിതീര്‍ത്ത കരിവീരന്‍മാര്‍. ഇരിങ്ങല്‍
ക്രാഫ്‌റ്റ് വില്ലേജില്‍ മെയ് ഒന്നു മുതല്‍ 31 വരെ നടക്കുന്ന ടെറാക്കോട്ട
ശില്‍പശാലയിലെ ഈ അത്ഭുതക്കാഴ്‌ചകള്‍ ഇവിടെയെത്തുന്ന ആരെയും
ഒന്നമ്പരപ്പിക്കും
കേരളത്തിലെ പരമ്പരാഗത കരകൗശല വിദഗ്‌ദ്ധര്‍ക്ക് വ്യത്യസ്‌തമായ സംസ്‌കാരങ്ങളും രീതികളും പരിചയപ്പെടുത്തുന്നതോടൊപ്പം ക്രാഫ്‌റ്റ് വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വ്യത്യസ്‌തമായ സൃഷ്‌ടികള്‍ ആസ്വദിക്കുന്നതിനും വൈദഗ്‌ദ്ധ്യം നല്‍കുന്നതിനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രശസ്‌ത കരകൗശല വിദഗധ്‌രെ ഉപയോഗപ്പെടുത്തി നടത്തുന്ന ശില്‍പശാല പരമ്പരയുടെ ഭാഗമായാണ് ടെറാക്കോട്ട ശില്‍പശാല നടത്തുന്നത്.
തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ആര്‍ കുമരേശന്‍, ആര്‍ തങ്കയ്യ, ആര്‍ കുമരേശന്‍, ആര്‍ രംഗസ്വാമി, ആര്‍ മെയ്യര്‍ എന്നീ ലോക പ്രശസ്‌ത കരകൗശലവിദഗ്‌ദ്ധരാണ് ടെറാക്കോട്ട ശില്‍ശാലയിലെ വിഖ്യാത ശില്‍പികള്‍. തമിഴ്‌നാട്ടിലെ അയ്യനാര്‍ ക്ഷേത്രത്തിലെ ഉത്സവത്തിലെ മുഖ്യമായ ഒന്നാണ് അയ്യനാര്‍ കുതിരകള്‍. ഓരോ ഗ്രാമത്തിന്റെ പ്രത്യേക ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട ഈ കൂറ്റന്‍ കുതിരകളാല്‍ ഇവിടുത്തെ ഓരോ ഗ്രാമങ്ങളും സുരക്ഷിതം എന്നാണ് വിശ്വാസം.
ഫ്രാന്‍സ്, ജപ്പാന്‍, കൊറിയ, ഗ്രീസ് തുടങ്ങി രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നിരവധി അയ്യനാര്‍ ശില്‌പങ്ങളാണ് ഇവര്‍ രൂപ കല്‍പന ചെയ്‌തിരിക്കുന്നത്. ആകാരത്തിലും രൂപകല്‍പനയിലും കലാസൃഷ്‌ടിയിലും വ്യത്യസ്‌തതയോടെ, നിറഞ്ഞ ചാതുര്യത്തോടെ.