Home » » പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് രണ്ടു മണിക്കൂർ പണിമുടക്ക്.

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് രണ്ടു മണിക്കൂർ പണിമുടക്ക്.

Written By Unknown on Sunday, 17 May 2015 | 03:42

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടാഴ്ചയ്‌ക്കുളളിൽ രണ്ടു തവണ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിലെ മോട്ടോർ തൊഴിലാളികൾ മേയ് 19 ന് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ രണ്ടു മണിക്കൂർ വാഹനസർവീസ് നിർത്തിവയ്ക്കും. മോട്ടോർ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പെട്രോളിനും ഡീസലിനും അമിതമായി വിലവർദ്ധിപ്പിച്ച നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് നിർദ്ദേശം നൽകണം. പണിമുടക്ക് വിജയിപ്പിക്കണമെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു, യു.ടി.യു.സി, ടി.യു.സി.ഐ, ജെ.ടി.യു.സി എന്നി സംഘടനകൾ സംയുക്ത പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.