തിരുവനന്തപുരം : സംസ്‌ഥാനത്തെ അഴിമതിയെ കുറിച്ചുള്ള എ.കെ ആന്റണിയുടെ പ്രസ്‌താവന ശരിയാണെന്ന് മന്ത്രി കെ.എം മാണി. അഴിമതി ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ശക്‌തമായ നടപടി സ്വീകരിക്കണം. അഴിമതി കേസുകളിലെ അന്വേഷണം നീട്ടിക്കൊണ്ടു പോകാതെ എത്രയും വേഗം നിജസ്‌ഥിതി കണ്ടെത്തണമെന്നും ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പിന്റെ നടപടിക്രമങ്ങളില്‍ ഇടപെടുന്നില്ലെന്നും മാണി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. എന്നാല്‍, പാര്‍ട്ടിയിലും മുന്നണിയിലും നേതാക്കള്‍ പരസ്യ പ്രസ്‌താവന ഒഴിവാക്കുന്നതാണ് നല്ലതെന്നും മാണി പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും യുഡിഎഫിന് പിന്തുണ നേടാനുമായി നടത്തുന്ന മേഖലാജാഥ മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








