കോഴിക്കോട്; മിഠായിതെരുവിലുണ്ടായ
തീപ്പിടുത്തത്തില്‍ ചീഫ് സെക്രട്ടറി തന്നെ സംശയം പ്രകടിപ്പിച്ച
സാഹചര്യത്തില്‍ സംഭവത്തെകുറിച്ച് സമഗ്രമായ അന്യേഷണം വേണം. കോഴിക്കോടിന്റെ
സമ്പന്നമായ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും , പൈതൃകത്തിന്റെയും
തുടര്‍ച്ചയും പ്രതീകവുമാണ് മിഠായി തെരുവ്. ഈ തെരുവ് ഇടിച്ചു നിരത്തി 11
ഏക്കറില്‍ ഷോപ്പിങ്ങ് മാളുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്ന പദ്ധതി സി.ഡി.എ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായി
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കയാണ്. മിഠായി തെരുവിന്റെ ഇരു
വശവും 50 മീറ്റര്‍ വീതിയില്‍ ഏറ്റെടുത്തു ലാന്റ് പൂളിങ്ങ്
സംവിധാനത്തിലൂടെ എറ്റെടുത്ത സ്ഥലത്തിന് പകരം കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്ന പദ്ധതിയാണിത്. നിലവിലെ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചു
മാറ്റിയില്ലെങ്കില്‍ ഇനിയും തീപ്പിടുത്തം ഉണ്ടാകാനുള്ള സാധ്യത കൊണ്ടാണ്
ഇങ്ങെനെയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് ഡി.സി.എ ചെയര്‍മാന്‍
പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്‌തിരുന്നു.മിഠായിതെരുവിന്റെ പുനര്‍ നിര്‍മ്മാണ ജോലികള്‍ സി.ഡി.എയെ
ഏല്‌പിച്ചതായി നഗരകാര്യ മന്ത്രി മഞ്ഞളാം കുഴി അലിയുംപറയുന്നു. ഇക്കാര്യം
ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്‌ച്ച തിരുവനന്തപുരത്ത് പ്രത്യേക യോഗം
വിളിച്ചു ചേര്‍ത്തതായും മന്ത്രി പറഞ്ഞിരുന്നു.
തീപ്പിടുത്തമുണ്ടായി രണ്ടു ദിവസത്തിനുള്ളില്‍ 330 കോടി രൂപയുടെ ഒരു വന്‍
പദ്ധതി സമര്‍പ്പണവും യോഗം വിളിക്കലും എല്ലാം ഉണ്ടായത് ദുരൂഹമാണ്
തീപ്പിടുത്തത്തിന്റെ മറവില്‍ ചില നേതാക്കള്‍ക്ക് വേണ്ടി മിഠായി തെരുവ്
ഇല്ലാതാക്കി വന്‍ കെട്ടിട സമുച്ചയങ്ങള്‍ പണിയാനുള്ള ഗൂഢനീക്കമാണിത്.ഈ
സാഹചര്യത്തിലാണ് തീപ്പിടുത്തത്തെക്കുറിച്ചുള്ള കാരണങ്ങള്‍ സമഗ്രാന്വേഷണം
കൂടുതല്‍ പ്രസക്‌തമാകുന്നത്
മിഠായിതെരുവിന്റെ പൈതൃകവും പൗരാണിക പ്രൗഡിയുമെല്ലാം സംരക്ഷിച്ചുകൊണ്ടുള്ള നവീകരണ പദ്ധതി കോര്‍പ്പറേഷനും കഴിഞ്ഞ സര്‍ക്കാരും , ഇന്നത്തെ സംസ്ഥാന സര്‍ക്കാരും എല്ലാം അംഗീകരിച്ചിരുന്നു
ഇതാകട്ടെ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി മുനീര്‍ ഇക്കഴിഞ്ഞ ദിവസവും ആവര്‍ത്തിക്കുകയുണ്ടായി അപ്പോള്‍ പിന്നെ കോഴിക്കോട്ടെ ജനങ്ങളും, ജനപ്രധിനിധികളും, കോര്‍പ്പറേഷനും, ജില്ലാ ഭരണകൂടവും അറിയാതെ ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചതും സര്‍ക്കാര്‍ അംഗീകരിച്ചതും പലവിധ സംശയങ്ങളും ഉയര്‍ത്തുന്നതാണ്. ഈ നഗരത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും ഓര്‍മ്മകളെയും വിലമതിക്കാത്ത വെറും കച്ചവട കണ്ണുള്ള ഈ പദ്ധതി അംഗീകരിക്കാനാവില്ല