Home » » ബാര്‍ കോഴ;അമ്പിളിയെ നുണപരിശോധനയ്‌ക്കു വിധേയനാക്കി.

ബാര്‍ കോഴ;അമ്പിളിയെ നുണപരിശോധനയ്‌ക്കു വിധേയനാക്കി.

Written By Unknown on Monday, 18 May 2015 | 18:13

തിരുവനന്തപുരം: ബാര്‍ കോഴക്കേസ്‌ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്‌ക്കു വിധേയനാക്കി. ഫോറന്‍സിക്‌ ആസ്‌ഥാനത്ത്‌രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടു നാലുവരെ നീണ്ടു. പരിശോധനാ റിപ്പോര്‍ട്ട്‌ ഉടന്‍ വിജിലന്‍സ്‌ കോടതിക്കു കൈമാറും. ഫോറന്‍സിക്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ പ്രദീപ്‌ സാജുവിന്റെ നേതൃത്വത്തില്‍ നടന്ന നുണപരിശോധനയില്‍ 49 ചോദ്യങ്ങള്‍ക്ക്‌ അമ്പിളി മറുപടി നല്‍കി. വിജിലന്‍സ്‌ എഴുതി നല്‍കിയ ചോദ്യങ്ങളാണു ഫോറന്‍സിക്‌ വിഭാഗം അമ്പിളിയോടു ചോദിച്ചത്‌. നുണപരിശോധനയ്‌ക്കു തയാറാണെന്ന്‌ അമ്പിളി നേരത്തേ വിജിലന്‍സ്‌ കോടതിയെ അറിയിച്ചിരുന്നു. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ രാജ്‌കുമാര്‍ ഉണ്ണിയടക്കം നാലുപേര്‍ മന്ത്രി കെ.എം. മാണിക്കു കോഴ കൈമാറുന്നതു കണ്ടെന്നായിരുന്നു അമ്പിളിയുടെ മൊഴി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.