Home » » ജസീറയുടെ വീട് എട്ട് മണിക്കൂറോളം വളഞ്ഞുവെച്ച സംഭവത്തില്‍ 1010 ആളുടെ പേരില്‍ കേസെടുത്തു.

ജസീറയുടെ വീട് എട്ട് മണിക്കൂറോളം വളഞ്ഞുവെച്ച സംഭവത്തില്‍ 1010 ആളുടെ പേരില്‍ കേസെടുത്തു.

Written By Unknown on Monday, 17 March 2014 | 21:36

പഴയങ്ങാടി: വിവാദ സമര നായിക ജസീറയുടെ വീട് എട്ട് മണിക്കൂറോളം വളഞ്ഞുവെച്ച സംഭവത്തില്‍ 1010 ആളുടെ പേരില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു. ഞായറാഴ്ച നടന്ന സംഭവത്തെ തുടര്‍ന്ന് ജസീറ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സെബാസ്റ്റ്യന്‍, സജി നാരായണന്‍, മനോജ്, ഷിനോജ്, റിജേഷ്, നൗഷാദ്, സജിത, പ്രഭ, ജസീന്ത, വസന്തകുമാരി എന്നിവരുടെ പേരിലും കണ്ടാലറിയാവുന്ന 1000 ആളുകളുടെ പേരിലുമാണ് കേസ്. വീടിനു കല്ളെറിഞ്ഞതിനും വീട് വളഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

വീടിന് മുന്നിലത്തെിയ അക്രമി സംഘത്തെ തടയുന്നതിന് പകരം പുരുഷ പൊലീസുകാര്‍ തന്നെ ബലമായി വീട്ടിനകത്തേക്ക് വലിച്ചിഴച്ച് മുറിയിലടച്ചെന്നും പിന്നീട് പൊലീസ് സ്റ്റേഷനിലേക്കത്തെിക്കാനും ബലം പ്രയോഗിച്ചെന്നും ജസീറ പറഞ്ഞു. ഇതേതുടര്‍ന്ന് അവശയായതിനാലാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും ബന്ധപ്പെട്ട പൊലീസുകാര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ജസീറ അറിയിച്ചു. മണിക്കൂറുകളോളം വീട്ടിനുള്ളില്‍ ബന്ദിയാക്കിയതിനെതിരിരെ മനുഷ്യാവകാശ കമീഷനും പരാതി നല്‍കും.

അതേസമയം മണല്‍ ഉപയോഗിച്ച് തേപ്പ് പണി നടത്തില്ളെന്ന തീരുമാനത്തില്‍ എട്ട് വര്‍ഷമായി പൂര്‍ത്തിയാക്കാതെയിട്ട വീട് എം-സാന്‍റ് ഉപയോഗിച്ചാണ് തേപ്പ് നടത്തുന്നതെന്നും മണല്‍ മാഫിയയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് വീടാക്രമണത്തിനും ഭീഷണിക്കും പിന്നിലെന്നും ജസീറ പറഞ്ഞു.

തന്‍റ സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാദിര്‍ അബ്ദുല്‍ സലാം നല്‍കിയ തുക ഉപയോഗിച്ചാണ് വീട് പണി ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.