Home » » തിരുവനന്തപുരത്തെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥിയെ കുറിച്ചുള്ള പ്രസ്‌താവനകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന്‌ വി.എസ്‌.

തിരുവനന്തപുരത്തെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥിയെ കുറിച്ചുള്ള പ്രസ്‌താവനകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന്‌ വി.എസ്‌.

Written By Unknown on Monday, 17 March 2014 | 11:25

ആലപ്പുഴ* തിരുവനന്തപുരത്തെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥിയെ കുറിച്ചുള്ള പ്രസ്‌താവനകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. സ്‌ഥാനാര്‍ഥി വന്നു പോയതിന്‌ ശേഷം അഭിപ്രായം ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞതാണ്‌.

പ്രചാരണം തുടങ്ങിയതല്ലേയുള്ളു ഇപ്പോള്‍ ഫലത്തെക്കുറിച്ച്‌ പറയുന്നതെങ്ങനെയെന്നാണ്‌ ചോദിച്ചത്‌. പക്ഷേ, ചില മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ വിഎസിന്‌ സംശയം എന്ന രീതിയില്‍ വളച്ചൊടിച്ചു, വിഎസ്‌ പറഞ്ഞു. എല്‍ഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.

എന്നെപ്പോലെയുള്ള ഒരാളോട്‌ ഇങ്ങനെ ചെയ്യുന്നത്‌ നീതിയാണോയെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ ചോദിച്ചു. സ്വതന്ത്രരെ സ്‌ഥാനാര്‍ഥികളാക്കുന്നതില്‍ തെറ്റില്ലെന്നും നേരത്തെയും അങ്ങനെ ചെയ്‌തിട്ടുണ്ടെന്നും വിഎസ്‌ പറഞ്ഞു. ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയില്‍ വി.ആര്‍. കൃഷ്‌ണയ്യരും ജോസഫ്‌ മുണ്ടശേരിയും സ്വതന്ത്രരായിട്ടാണ്‌ മത്സരിച്ചത്‌.

ടിപി വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട്‌ സ്വീകാര്യത വര്‍ധിപ്പിക്കും. ടിപിയുടെ ബന്ധുക്കളും പാര്‍ട്ടി ബന്ധുക്കളും കരുതിയിരുന്നത്‌ ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന്‌ പങ്കുണ്ടെന്നാണ്‌. ഇതേ തുടര്‍ന്നാണ്‌ പാര്‍ട്ടി തന്നെ അന്വേഷണം നടത്തുമെന്ന്‌ ദേശീയ സെക്രട്ടറി പ്രഖ്യാപിച്ചത്‌. അതിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി എടുത്തത്‌. അതേസമയം, ആര്‍എസ്‌പി ഇടതുമുന്നണി വിട്ടത്‌ ദോഷം ചെയ്യില്ലെന്നും അങ്ങനെയല്ലെന്നുള്ള പ്രസ്‌താവനകള്‍ വസ്‌തുതകള്‍ മനസിലാക്കാതെയുള്ളതാണെന്നും വിഎസ്‌ കൂട്ടിച്ചേര്‍ത്തു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.