Home » » ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കുന്നത്‌ വ്യക്‌തിപരമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും പങ്കുവയ്‌ക്കാനാണെന്ന വി.ടി. ബല്‍റാം

ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കുന്നത്‌ വ്യക്‌തിപരമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും പങ്കുവയ്‌ക്കാനാണെന്ന വി.ടി. ബല്‍റാം

Written By Unknown on Monday, 17 March 2014 | 11:08

കൊച്ചി* ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കുന്നത്‌ വ്യക്‌തിപരമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും പങ്കുവയ്‌ക്കാനാണെന്നും അതെല്ലാം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകള്‍ ആവണമെന്നില്ലെന്നും വി.ടി. ബല്‍റാം എംഎല്‍എ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ വ്യക്‌തമാക്കി. ഇടുക്കിയിലെ യുഡിഎഫ്‌ സ്‌ഥാനാര്‍ഥിയെ ശകാരിച്ച ഇടുക്കി ബിഷപ്പിനെതിരെ പേരെടുത്തു പറയാതെ നടത്തിയ നികൃഷ്‌ടജീവി പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍ അടക്കമുള്ളവരുടെ എതിര്‍പ്പു നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ്‌ ബല്‍റാം നിലപാടു വ്യക്‌തമാക്കുന്നത്‌.
ആരെയും പ്രത്യേകം പേരെടുത്തു പറയാതെ പ്രത്യേക മനോഭാവങ്ങളെ മാത്രം ഉദ്ദേശിച്ചു നടത്തിയ പരാമര്‍ശമായിരുന്നു അതെന്നും ഒരു വാക്കിനെ കയറിപ്പിടിച്ചാണ്‌ വിവാദങ്ങള്‍ ഉണ്ടായതെന്നും ബല്‍റാം പറയുന്നു. ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും ബല്‍റാം പറയുന്നു. അതേസമയം, സുധീരന്‍ ഇന്നലെ ബല്‍റാമിനെ ഫോണില്‍ വിളിച്ചു ശാസിച്ചിരുന്നു. പ്രയോഗത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.