കൊല്ലം: മുപ്പതുവര്‍ഷത്തെ സമരചരിത്രം ഒരു ദിവസം കെ.പി.സി.സി ഓഫിസിലെ
സഹവാസം കൊണ്ട് പ്രേമചന്ദ്രന്‍ മറന്നുപോയെന്ന് വി.എസ്. അച്യുതാനന്ദന്‍.
ആര്‍.എസ്.പി എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോനും, എ.എ. അസീസും
രാജിവെക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. കൊല്ലത്ത് എല്‍.ഡി.എഫ്
തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രേമചന്ദ്രന്‍ ശെല്‍വരാജിനെ പോലെ കാലുമാറ്റക്കാരനാണെന്നും വി.എസ് പറഞ്ഞു. ആര്‍.എസ്. പിയുടെ മുന്നണി മാറ്റത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും വി.എസ് പറഞ്ഞു.
പ്രേമചന്ദ്രന്‍ ശെല്‍വരാജിനെ പോലെ കാലുമാറ്റക്കാരനാണെന്നും വി.എസ് പറഞ്ഞു. ആര്‍.എസ്. പിയുടെ മുന്നണി മാറ്റത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും വി.എസ് പറഞ്ഞു.