ഡല്‍ഹി : ഐപിഎല്‍ വാതുവെപ്പ് കേസ്സില്‍ ശ്രീശാന്തിന് പരസ്യ പിന്തുണയുമായി
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിരേന്ദ്ര സെവാഗ് . ശ്രീശാന്ത്
തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് സെവാഗ് പറഞ്ഞു.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ശ്രീശാന്തിന് പരസ്യ പിന്തുണയുമായി രംഗത്ത് വരുന്നത് . ശ്രീശാന്ത് തെറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം തന്നെ ലോകത്തോട് വ്യക്തമാക്കിയിട്ടുണ്ട്.എനിക്കും ഉറപ്പുണ്ട്.ഇക്കാര്യത്തില്‍ ശ്രീശാന്തിന് അനുകൂലമായ നടപടി കോടതിയില്‍ നിന്നും ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സഞ്ജു മികച്ച താരമാണ് ഐപിഎല്ലില്‍ നല്ല പ്രകടനം കാഴ്ച്ചവച്ചു. സഞ്ജുവിന് മേല്‍ സമ്മര്‍ദ്ദം കുറവാണ്. ഉടന്‍ ഇന്ത്യന്‍ എ ടീമിലൊ, ബി ടീമിലൊ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.സഞ്ജു സാംസണിനെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ സെവാഗ് വിലയിരുത്തുന്നതിങ്ങനെ. ഐപിഎല്‍ വാതുവെപ്പ് കേസ്സില്‍ ശ്രീശാന്തിനെതിരെ ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ശേഷം ഇതാദ്യമായാണ് ശ്രീശാന്തിന് പിന്തുണയുമായി സെവാഗ് രംഗതെത്തിയത്.
കൂടാതെ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ കോച്ചാകുന്നുവെങ്കില്‍ അത് സന്തോഷമുള്ള കാര്യമാണെന്നും പറഞ്ഞ സെവാഗ് . നിലവില്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കുന്നുവെങ്കില്‍ സന്തോഷമുള്ള കാര്യമാണെന്നും കൂട്ടിചേര്‍ത്തു . അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചില പ്രകടനങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും യുവ സംഘത്തില്‍ പ്രതീക്ഷയുണ്ട്. മത്സരിക്കാന്‍ വേണ്ടിയുള്ള കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികളുടെ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിച്ച വീരു, ക്രിക്കറ്റില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.








