Home » , » പ്രവാസികളുടെ ബാങ്ക് നിക്ഷേപത്തില്‍ വന്‍വര്‍ധന

പ്രവാസികളുടെ ബാങ്ക് നിക്ഷേപത്തില്‍ വന്‍വര്‍ധന

Written By Unknown on Sunday, 16 March 2014 | 09:49

മസ്‌കത്ത്: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലെ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന ധനത്തില്‍ വന്‍ വര്‍ധനയെന്നു റിപ്പോര്‍ട്ടുകള്‍ .കൂടാതെ ഓരോവര്‍ഷവും പ്രവാസി നിക്ഷേപം വര്‍ധിച്ചുവരികയാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

43.5 ശമാനം വര്‍ധനയാണ് ഏറ്റവും പുതിയ കണക്കനുസരിച്ച് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനവരിയിലെ കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 99.15 ബില്യന്‍ അമേരിക്കന്‍ ഡോളറിനു സമാനമായ തുകയാണ്. തൊട്ടുമുമ്പത്തെ മാസം അഥവാ 2013 ഡിസംബറില്‍ ഇത് 98.63 ബില്യന്‍ ഡോളറായിരുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്കായി നടപ്പിലാക്കുന്ന വിവിധ നിക്ഷേപ പദ്ധതികളുടെ ബി വിഭാഗം അനുസരിച്ച് (എഫ്.സി.എന്‍.ആര്‍.) നിക്ഷേപിക്കപ്പെട്ട തുക 40.7 ബില്യന്‍ ഡോളറാണ്. ഡിസംബറില്‍ ഇത് 10.4 ബില്യന്‍ ഡോളറായിരുന്നു. പ്രവാസികളുടെ കൂടുതല്‍ നിക്ഷേപം സ്വീകരിക്കുന്നതിനായി കഴിഞ്ഞവര്‍ഷം ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ റിസര്‍വ് ബാങ്ക് പ്രത്യേകപദ്ധതി നടപ്പിലാക്കിയിരുന്നു. രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് പ്രവാസി നിക്ഷേപം, വിദേശ വിനിമയം എന്നിവ ആകര്‍ഷിക്കുന്നതിനാണ് പദ്ധതികള്‍ നടപ്പിലാക്കിയത്.

റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച പദ്ധതികളോട് പ്രവിസികളില്‍നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് മസ്‌കത്തിലെ ഇന്ത്യന്‍ ബാങ്ക് പ്രതിനിധികളും എക്‌സ്ചേഞ്ച് സ്ഥാപനങ്ങളും പറയുന്നു.ഒമാന്‍ റിയാലിന് കൂടുതല്‍ രൂപ ലഭിക്കുന്ന സാഹചര്യം ഉപയോഗപ്പെടുത്തി കൂടുതല്‍ പ്രവാസികള്‍ നിക്ഷേപം നാട്ടിലേക്കു മാറ്റാന്‍ സന്നദ്ധമായി. ഇന്ത്യന്‍ രൂപയുടെ ചരിത്രത്തിലെ തന്നെ ദീര്‍ഘകാലം നീണ്ടു നിന്ന മൂല്യത്തകര്‍ച്ചയാണ് കഴിഞ്ഞുപോയത്. അടുത്ത ദിവസങ്ങളില്‍ രൂപയുടെ നില മെച്ചപ്പെട്ടു തുടങ്ങിയപ്പോള്‍ വിനിമയനിരക്കില്‍ മാറ്റം വന്നത് പ്രവാസികളെ നിരാശരാക്കുന്നുമുണ്ട്. പ്രവാസിനിക്ഷേപത്തിലെ ഈ വന്‍വളര്‍ച്ച തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് ധനകാര്യവിദഗ്ധര്‍ പറയുന്നു. രൂപ ശക്തിപ്പെട്ടുവരുന്നത് തന്നെയാണ് കാരണം. റിയാലിന് ലഭിക്കുന്ന രൂപയില്‍ കുറവു വരുമ്പോള്‍ സ്വാഭാവികമായും ഇന്ത്യക്കാര്‍ നിക്ഷേപം ഇവിടെ തന്നെ നടത്താനാണ് തയാറാവുകയെന്നും ബാങ്കിങ് വിദഗ്ധര്‍ പറയുന്നു.

ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വിദേശത്തു നിന്നും സ്വദേശത്തേക്കു പണമയക്കുന്നവരില്‍ ലോകത്ത് ഇന്ത്യക്കാരാണ് മുന്നില്‍. 71 ബില്യന്‍ ഡോളറാണ് പോയ വര്‍ഷം നാട്ടിലേക്ക് അയച്ചത്. രണ്ടാംസ്ഥാനത്ത് ചൈന (60 ബില്യണ്‍), ഫിലിപ്പൈന്‍സ് (26 ബില്യണ്‍), മെക്സികോ (22 ബില്യണ്‍), നൈജീരിയ (21 ബില്യണ്‍), ഈജിപ്ത് (20 ബില്യണ്‍) എന്നിവയാണ് പിന്നാലെയുള്ളത്.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.