Home » » വി ടി ബല്‍റാം, ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം.

വി ടി ബല്‍റാം, ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം.

Written By Unknown on Sunday, 16 March 2014 | 09:26

തിരുവനന്തപുരം: ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ വിമര്‍ശം ഉന്നയിച്ച വി ടി ബല്‍റാം, ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം. ബിഷപ്പിനെതിരെ നികൃഷ്ടജീവി പരാമര്‍ശം നടത്തിയ വി ടി ബല്‍റാമിനെ ശാസിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ക്ക് ദോഷം ചെയ്യുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് വി ടി ബല്‍റാമിനെ താന്‍ നേരിട്ട് വിളിച്ച് ശാസിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ യോഗത്തില്‍ ഉറപ്പുനല്‍കി.

ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് ശകാരിച്ചിരുന്നു. തൊട്ടുപിന്നാലെ വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ച പരാമര്‍ശമാണ് വിവാദമായത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.