Home » » ബോളിവുഡിലെ അറിയപ്പെടുന്ന മോഡലും സിനിമാ താരവുമായ പൂനം പാണ്ഡേ ആംആദ്മി പാര്‍ട്ടിയില്‍

ബോളിവുഡിലെ അറിയപ്പെടുന്ന മോഡലും സിനിമാ താരവുമായ പൂനം പാണ്ഡേ ആംആദ്മി പാര്‍ട്ടിയില്‍

Written By Unknown on Saturday, 15 March 2014 | 18:18

മുംബൈ : ബോളിവുഡിലെ അറിയപ്പെടുന്ന മോഡലും സിനിമാ താരവുമായ പൂനം പാണ്ഡേ ആംആദ്മി പാര്‍ട്ടിയില്‍ ചേരുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ സൈറ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തനിക്ക് ആംആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി പൂനം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതയാണ് വാര്‍ത്ത‍ വന്നിരിക്കുന്നത് .വിവാദപരമായ പല പ്രവര്‍ത്തികള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടംനേടിയ താരമാണ് പൂനം . 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്നയായി ഒടും എന്ന് പറഞ്ഞാണ് പൂനം പാണ്ഡേ ആദ്യം മാധ്യമങ്ങളില്‍ നിറയുന്നത് . എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടിയിട്ടും വാക്ക് പാലിക്കാതിരുന്ന പൂനം പിന്നീട് 2012ല്‍ ട്വിറ്ററില്‍ തന്‍റെ നഗ്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് വീണ്ടും സജീവ ശ്രദ്ധനേടി. തുടര്‍ന്ന് എപ്പോഴും എന്തെങ്കിലും വാര്‍ത്തകള്‍ ഉണ്ടാക്കി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഈ ഗ്ലാമര്‍ ഗേള്‍ പരമാവധി ശ്രമിച്ചിരുന്നു .തുടര്‍ന്ന് നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ഭാഗ്യം പരീക്ഷിച്ചു പൂനം .

പക്ഷെ വിവാദങ്ങളെ പൊസറ്റീവായി എടുക്കുന്നു എന്ന് പറഞ്ഞ ഇവരുടെ ആദ്യ ബോളിവുഡ് ചിത്രം നഷ വന്‍ പ്രചാരം നടത്തിയെങ്കിലും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.എന്നാല്‍ കുറച്ചു നാളായി എല്ലാവരും മറന്ന തന്നെ വീണ്ടും മാധ്യമങ്ങള്‍ ശ്രദ്ധക്കുവാന്‍ വേണ്ടിയുള്ള ബുദ്ധിയാണ് ഈ ആം ആദ്മി പ്രവേശന വാര്‍ത്തയെന്നു പൊതുവേ പറയപ്പെടുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.