കോഴിക്കോട്: ആര്‍എസ്‌പിക്കു പിന്നാലെ
ഇടതുമുന്നണിക്ക് കനത്ത ആഘാതമേല്‍പ്പിച്ച് ന്യൂനപക്ഷ വോട്ടു ബാങ്കായ
ഐഎന്‍എല്ലും ഇടതുമുന്നണിയെ കൈയ്യൊഴിയുന്നു. കോഴിക്കോട്ടു തുടങ്ങിയ
നിര്‍ണായക യോഗത്തില്‍ ഇടതുമുന്നണിക്കെതിരെ സ്വന്തം സ്ഥാനാര്‍ഥികളെ
പ്രഖ്യാപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
അതേസമയം ഇടതുമുന്നണി വിളിച്ചു വരുത്തി അപമാനിച്ചുവെന്ന പരാതി നിലനില്‍ക്കുന്നുണെ്‌ടങ്കിലും മുന്നണിയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിലേക്ക് പോകാന്‍ ഒരിക്കലും തയാറല്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ..പി. അബ്ദുല്‍ വഹാബ് പറഞ്ഞു. യുഡിഎഫിലേക്ക് പോകാന്‍ ഐഎന്‍എല്‍ ഒരിക്കലും ആര്‍എസ്‌പി അല്ലെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് കാലിക്കറ്റ് ടവറില്‍ യോഗം തുടങ്ങിയത്. തങ്ങളോട് ഇടതുമുന്നണി പ്രത്യേകിച്ചും സിപിഎം കാണിച്ചത് വഞ്ചനാപരമായ നിലപാടാണെന്ന അഭിപ്രായമാണ് യോഗത്തില്‍ പങ്കെടുത്ത് 75 സംസ്ഥാന കൗണ്‍സിലര്‍മാരും മുന്നോട്ടുവെച്ചത്. ഈ സാഹചര്യത്തില്‍ ഇനി എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കേണ്‌ടതില്ലെന്ന നിലപാടാണ് പൊതുവെ ഉയര്‍ന്നിട്ടുള്ളത്.
വിളിച്ചുണര്‍ത്തി ഭക്ഷണമില്ലെന്നു പറഞ്ഞ അവസ്ഥയാണ് ഇപ്പോള്‍ തങ്ങള്‍ക്കുണ്‌ടായ അനുഭവമെന്നാണ് ഒരു ഐഎന്‍എല്‍ നേതാവ് സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ചത്. മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏറെക്കുറെ ധാരണയായിട്ടുണെ്‌ടന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് സന്തോഷം പങ്കുവെക്കാന്‍ വരണമെന്ന് ഐന്‍എല്‍എല്‍ സംസ്ഥാന ട്രഷറര്‍ ബി. ഹംസ ഹാജിയെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനും വിളിച്ചറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ തങ്ങളെ അപമാനിക്കുന്ന നിലയിലാണ് സിപിഎം നേതാക്കളില്‍ നിന്നുണ്‌ടായ പ്രതികരണമെന്ന് നേതാക്കള്‍ പറഞ്ഞു.
സിപിഎം നേതാക്കളെ കണ്‌ടപ്പോള്‍ നേരത്തെയുണ്‌ടായിരുന്നതുപോലെ സൗഹൃദത്തില്‍ മുന്നോട്ട് പോകാമെന്നും തെരഞ്ഞെടുപ്പില്‍ സഹായിക്കണമെന്നുമാണ് പറഞ്ഞത്. ഇക്കാര്യം പറയാന്‍ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തേണ്‌ട കാര്യമില്ലായിരുന്നുവെന്നും പകരം ഫോണില്‍ പറയാവുന്നതായിരുന്നല്ലോ എന്നും ഇവര്‍ ചോദിക്കുന്നു.
ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ രൂക്ഷമായ രീതിയിലാണ് കൗണ്‍സിലര്‍മാര്‍ പങ്കുവെച്ചത്. തങ്ങള്‍ ആരുടേയും കൂട്ടത്തിലല്ല. വ്യക്തിത്വം കളഞ്ഞു കുളിച്ച് ഒരു നിലപാട് സ്വീകരിക്കേണ്‌ടതില്ല. സര്‍വതന്ത്ര സ്വതന്ത്രരായി നില്‍ക്കുന്നതുകൊണ്‌ട് മറ്റാരുടേയും കാര്യങ്ങള്‍ക്കായി കാത്തു നില്‍ക്കേണ്‌ട അവസ്ഥയില്ലെന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുഅഭിപ്രായം.
ഈ സാഹചര്യത്തില്‍ മുമ്പുള്ളതുപോലെ ഐഎന്‍എല്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്‌ടാകും. കോഴിക്കോട് മണ്ഡലത്തില്‍ ഐഎന്‍എല്‍ സംസ്ഥാന നേതാവ് അഹമ്മദ് ദേവര്‍ കോവിലിനാണ് സാധ്യത. ഇവിടെ മറ്റാരുടേയും പേര് ഐഎന്‍എല്ലില്‍ ഉയര്‍ന്നു വന്നിട്ടില്ല. കാസര്‍കോട് മണ്ഡലത്തില്‍ കേന്ദ്രകമ്മിറ്റി അംഗം എം.എ ലത്തീഫ്, സംസ്ഥാന ട്രഷറര്‍ ബി.ഹംസഹാജി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്. യോഗത്തില്‍ അന്തിമ തീരുമാനം ഇന്നുതന്നെ പ്രഖ്യാപിക്കും.
അതേസമയം ഐഎന്‍എല്ലിനെ പിണക്കുക വഴി കാസര്‍കോട്ടും കോഴിക്കോട്ടും ഇടതുമുന്നണിക്ക് കനത്ത വിലനല്‍കേണ്‌ടി വരും. കോഴിക്കോട് സൗത്ത്, കൊടുവള്ളി, കുന്നമംഗലം തുടങ്ങിയ മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിധത്തിലുള്ള സംഘബലം ഇപ്പോഴും ഐഎന്‍എല്ലിനുണ്‌ട്. ഇതേ അവസ്ഥ തന്നെയാണ് കാസര്‍കോട് മണ്ഡലത്തിലും. മുസ്‌്‌ലീം ന്യൂനപക്ഷ സ്വാധീനമുള്ള ഈ രണ്‌ട് മണ്ഡലങ്ങളിലും ആരുടെ വിജയത്തിന് പിന്നിലും ചെറുകക്ഷികളാണെങ്കിലും ഐഎന്‍എല്‍പോലുള്ളവരുടെ സ്വാധീനം ശക്തമാണ്.