Home » » സി.പി.ഐ. നാല് ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു.

സി.പി.ഐ. നാല് ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു.

Written By Unknown on Tuesday, 11 March 2014 | 22:59

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ സി.പി.ഐ. മത്സരിക്കുന്ന നാല് ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സി.പി.ഐ. നിശ്ചയിച്ചു.

തിരുവനന്തപുരത്ത് സി.എസ്.ഐ. സഭാ നേതൃനിരയിലെ ഡോ. ബന്നറ്റ് എബ്രഹാമും മാവേലിക്കരയില്‍ മുന്‍ എം.പി. ചെങ്ങറ സുരേന്ദ്രനും തൃശ്ശൂരില്‍ സി.എന്‍. ജയദേവനും വയനാട്ടില്‍ മുന്‍ എം.എല്‍.എ. സത്യന്‍ മൊകേരിയും മത്സരിക്കും.

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച പ്രാഥമിക ധാരണ ഉണ്ടായത്. തുടര്‍ന്നുചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തൃശ്ശൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, സി.എന്‍. ജയദേവന്‍, എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ. രാജന്‍ എന്നീ പേരുകളായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. ഒടുവില്‍ എക്‌സിക്യൂട്ടീവ് യോഗം സി.എന്‍. ജയദേവനെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു.

സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.