Home » » പെരിങ്ങത്തൂരില്‍ പള്ളിക്കും ഗുരുമന്ദിരത്തിനും മുസ്‌ലിംലീഗ്‌ ഓഫീസിനും വീടുകള്‍ക്കുംനേരേ അക്രമം.

പെരിങ്ങത്തൂരില്‍ പള്ളിക്കും ഗുരുമന്ദിരത്തിനും മുസ്‌ലിംലീഗ്‌ ഓഫീസിനും വീടുകള്‍ക്കുംനേരേ അക്രമം.

Written By Unknown on Monday, 10 March 2014 | 16:16

പാനൂര്‍: പെരിങ്ങത്തൂരിനു സമീപം സൗത്ത്‌ അണിയാരത്ത്‌ പള്ളിക്കും ഗുരുമന്ദിരത്തിനും മുസ്‌ലിംലീഗ്‌ ഓഫീസിനും വീടുകള്‍ക്കുംനേരേ അക്രമം. സംഭവത്തില്‍ പ്രതിഷേധിച്ചു പെരിങ്ങളം പഞ്ചായത്തില്‍ മുസ്‌ലിംലീഗ്‌  ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ സമാധാനപരം. ഞായറാഴ്‌ച രാത്രി 10ഓടെയാണ്‌ സൗത്ത്‌ അണിയാരത്തെ പുല്ലാങ്ങോട്ട്‌ പള്ളിക്കും മുസ്‌ലിംലീഗ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന എന്‍എഎം സ്‌മാരക സൗധത്തിനും സമീപത്തെ മുസ്‌ലിംലീഗ്‌ പ്രവര്‍ത്തകരായ കൊങ്ങോത്തുമ്മല്‍ റഫീഖ്‌, മാട്ടാല്‍ മൂസ, മൂസയുടെ മകന്‍ മഹ്‌മൂദ്‌, ഡോ. അബൂബക്കര്‍ എന്നിവരുടെ വീടുകള്‍ക്കും ഗുരുമന്ദിരത്തിനും നേരേ അക്രമമുണ്‌ടായത്‌. അക്രമത്തില്‍ ഗുരുമന്ദിരത്തിലെ ട്യൂബ്‌ ലൈറ്റും വീടുകളുടെ ജനല്‍ച്ചില്ലുകളും വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസുകള്‍, ഗേറ്റ്‌ലൈറ്റ്‌ എന്നിവയും തകര്‍ന്നിരുന്നു. അക്രമമവുമായി ബന്ധപ്പെട്ട്‌ രണ്‌ടുപേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്‌ട്‌.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ പെരിങ്ങത്തൂരില്‍ മുസ്‌ലിംലീഗ്‌, ബിഎംഎസ്‌, ബിജെപി, അണിയാരം ശിഹാബ്‌ തങ്ങള്‍ റിലീഫ്‌സെല്‍ എന്നീ ഓഫീസുകള്‍ക്കുനേരേ അക്രമമുണ്‌ടായിരുന്നു. അണിയാരം സംഭവത്തിനു പിന്നില്‍ ബിജെപി-ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണെന്ന്‌ മുസ്‌ലിംലീഗ്‌ കൂത്തുപറമ്പ്‌ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി. നാസര്‍ ആരോപിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.