Home » , » കാവ്യ മാധവനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിഷ്‌പക്ഷമായി അന്വേഷണം നടത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

കാവ്യ മാധവനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിഷ്‌പക്ഷമായി അന്വേഷണം നടത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

Written By Unknown on Friday, 7 March 2014 | 18:14

കൊച്ചി: ഇന്റര്‍നെറ്റില്‍ വ്യാജ വിവാഹവാര്‍ത്ത നല്‍കി നടി കാവ്യ മാധവനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിഷ്‌പക്ഷമായി അന്വേഷണം നടത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ്‌ ജെ.ബി. കോശി ഉത്തരവിട്ടു. അറസ്റ്റ്‌ ചെയ്യപ്പെട്ട സ്റ്റീഫന്റെ ഭാര്യ ആനി നല്‍കിയ കേസിലാണ്‌ ഉത്തരവ്‌.

തന്റെ സഹോദരന്റെ പേരിലുള്ള വെബ്‌സൈറ്റില്‍ ആലപ്പുഴ സ്വദേശിനി പോസ്റ്റ്‌ ചെയ്‌ത വാര്‍ത്തയുടെ പേരില്‍ തന്റെ ഭര്‍ത്താവിനെ അറസ്റ്റ്‌ ചെയ്‌തെന്നാണ്‌ ആനിയുടെ പരാതി. കാവ്യയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തയുമായി സ്റ്റീഫനു യാതൊരു ബന്ധവുമില്ലെന്ന്‌ ആനി പരാതിയില്‍ പറയുന്നു. രോഗിയായ തന്റെ സഹോദരനാണു സൈറ്റിന്റെ ഉടമസ്ഥാവകാശമെന്നും എന്നാല്‍, വ്യാജവാര്‍ത്ത പോസ്റ്റ്‌ ചെയ്‌തതു തങ്ങളോ സഹോദരനോ അല്ലെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ പരാതിയുണെ്‌ടങ്കില്‍ പരാതിക്കാരിക്കു കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.