ഇടുക്കി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ്
ഡീന്‍ കുര്യോക്കോസിന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു
ആനിക്കുഴിക്കാട്ടിലിന്റെ രൂക്ഷമായ ശകാരം. ബിഷപ്പിനെ നേരില്‍ കണ്ട് അനുഗ്രഹം
വാങ്ങാന്‍ വന്നപ്പോഴായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ വോട്ട്
കിട്ടാന്‍ വേണ്ടി മാത്രമാണ് നേതാക്കള്‍ തങ്ങളെ വന്ന് കാണാനെത്തുന്നതെന്നും
സ്ഥാനമാനങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ ഇവരെ ആരെയും ഈ വഴിക്ക് കാണാറില്ലെന്നും,
എല്ലാവരും തങ്ങളെ മറക്കുമെന്നും ബിഷപ്പ് ഡീന്‍ കുര്യാക്കോസിനോട് പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി
ഉടക്കി നില്‍ക്കുകയാണ് ഇടുക്കി രൂപത.
കോണ്‍ഗ്രസ് നേതാക്കളെ എങ്ങനെയാണ്
വിശ്വസിക്കുക, എന്ത് സത്യസന്ധതയാണ് അവര്‍ക്കുള്ളത്. കോണ്‍ഗ്രസ്
നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും ബിഷപ്പ് പറഞ്ഞു. പിടി തോമസിന്റെ ഗതി
കണ്ടില്ലേ? ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ക്ക് ഇതാകും ഗതി. പിടി
തോമസിന്റെ കുഴി തോണ്ടിയത് അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ്. പട്ടയ
പ്രശ്‌നത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത റവന്യൂമന്ത്രി അടൂര്‍
പ്രകാശിനെ മന്ത്രിസഭയില്‍ നിന്ന് പറിച്ചെറിയണമെന്നും ബിഷപ്പ് ഡീന്‍
കുര്യോക്കോസിനോട് പറഞ്ഞു. രൂപതയുടെ നേതൃത്വത്തിലുള്ള ഹൈറേഞ്ച് സംരക്ഷണ
സമിതിയുടെ സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജാണ് ഇടുക്കി മണ്‌ലത്തില്‍ ഡീന്‍
കുര്യാക്കോസിന്റെ എതിരാളി.








