മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീലിപ്പോസ്
തോമസ് പത്തനംതിട്ട മണ്ഡലത്തിലെ ഇടതു സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന
പ്രഖ്യാപനം ഇരുമുന്നണികളിലും ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ആറന്മുള
സമരത്തിന്റെ നേട്ടം തിരഞ്ഞെടുപ്പില്‍ മറ്റാരും കൊണ്ടു പോകാതിരിക്കാനുള്ള
ഇടതുമുന്നണിയുടെ രാഷ്‌ട്രീയ ബുദ്ധി കൂടിയാണ് അദ്ദേഹത്തിന് സീറ്റ്
നല്‍കിയതിന് പിന്നില്‍.
പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിനെ ഏറെ നാള്‍ നയിച്ച പീലിപ്പോസ് തോമസ് ഇടതു സ്‌ഥാനാര്‍ഥിയായി എത്തുന്നത് തിരഞ്ഞെടുപ്പ് രംഗത്തെ ചൂട് പിടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ്, ഡി.സി.സി സെക്രട്ടറി, യൂഡിഎഫ് കണ്‍വീനര്‍ എന്നീ സ്‌ഥാനങ്ങളില്‍ എത്തിയെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായി ആയിരുന്ന അദ്ദേഹത്തെ പിന്നീട് അര്‍ഹമായ സ്‌ഥാനങ്ങളില്‍ നിന്ന് നിരന്തരം തഴഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്‌ഥാന ആസൂത്രണ ബോര്‍ഡില്‍ അംഗമായി എന്നതു മാത്രമാണ് അദ്ദേഹത്തിന് ലഭിച്ച അംഗീകാരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ രാജു എബ്രഹാമിനെതിരെ സ്‌ഥാനാര്‍ഥിയായെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അദ്ദേഹത്തെ വെട്ടി വീഴ്‌ത്തി. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നപ്പോള്‍ പീലിപ്പോസ് ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടിക്കെതിരായി ജനങ്ങള്‍ക്കൊപ്പം നിന്നു.
ആറന്മുള വിമാനത്താവളത്തിന് വേണ്ടി എം.പിയും എം.എല്‍.എയും നിരന്തരം വാദിച്ചപ്പോള്‍ പദ്ധതിക്ക് എതിരായ നീക്കത്തില്‍ ഉറച്ചു നിന്നത് ജനപിന്തുണ വര്‍ധിപ്പിച്ചു. വി.എം.സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിട്ടും പ്രതീക്ഷിച്ച പരിഗണന ലഭിക്കാതെ വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ അകലുകയുണ്ടായി. ഇടതുമുന്നണിയുടെ താഴത്തെ ഘടകങ്ങളിലുള്ള പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. പീലിപ്പോസിനെതിരെ മുദ്രാവാക്യം വിളിച്ചു നടന്നവര്‍ ഇനി അദ്ദേഹത്തെ സ്‌ഥാനാര്‍ഥിയായി കൊണ്ടു നടക്കുന്നതിന്റെ അനൗചിത്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പീലിപ്പോസ് തോമസിനെ പോലൊരു സ്‌ഥാനാര്‍ഥിയെ പരീക്ഷിക്കുന്ന ഇടതുമുന്നണിയുടെ രാഷ്‌ട്രീയബുദ്ധി ഇത്തവണ നേട്ടം കൊയ്യുമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.