കോഴിക്കോട്: ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് കെ.സി. രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ വി.എസ് അച്യുതാനന്ദന് സ്വാഗതം ചെയ്തിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അവസരവാദപരമായ നിലപാടാണെന്ന് ആര്എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ.
ഇത്തരത്തില്‍ വിഎസിന് നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. പാര്ട്ടി നടപടിയോട് സമരസപ്പെടുന്ന നിലപാട് വിഎസ് അച്യുതാനന്ദന് സ്വീകരിക്കുകവഴി അദ്ദേഹത്തിന്റെ നിലപാട് അവസരവാദപരമാണെന്ന് വിലയിരുത്തേണ്ടി വരും. നേരത്തെ അദ്ദേഹം എടുത്ത നിലപാടുകളില്‍ നിന്നുള്ള ഒരു പിന്മടക്കമായിട്ടുവേണം ഇത് കാണാന്‍. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും രമ പറഞ്ഞു. വിഎസ് അച്യുതാനന്ദന് പാര്ട്ടിനടപടിയുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു കെ.കെ.രമ.
പാര്ട്ടി അന്വേഷണകമ്മീഷന് പുറത്തുവിട്ട റിപ്പോര്ട്ടിനോട് എങ്ങനെയാണ് വിഎസിന് യോജിക്കാന്‍ കഴിയുക. ഇങ്ങനെ യോജിക്കാന്‍ കഴിയുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ വിഎസ് വ്യക്തമായ പ്രതികരണം അറിയിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കെ.കെ.രമ പറയുന്നു.

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് വ്യക്തിപരമായ കാരണങ്ങളാലല്ലെന്ന് വിഎസിന് വ്യക്തമായി അറിയാം. ഇപ്പോള്‍ പുറത്തിറങ്ങിയത് പത്രക്കുറിപ്പ് മാത്രമാണ്. ഇതിനുശേഷം അദ്ദേഹം ഇക്കാര്യങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും രമ അറിയിച്ചു