Home » » ജെഎസ്‌എസ്‌ എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്ന്‌ കെ.ആര്‍.ഗൗരിയമ്മ.

ജെഎസ്‌എസ്‌ എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്ന്‌ കെ.ആര്‍.ഗൗരിയമ്മ.

Written By Unknown on Friday, 7 March 2014 | 06:18

ആലപ്പുഴ: ജെഎസ്‌എസ്‌ എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്ന്‌ കെ.ആര്‍.ഗൗരിയമ്മ. എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ ജെഎസ്‌എസ്‌ കത്തു നല്‍കും. എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വനുമായി രണ്‌ടു തവണ ഫോണില്‍ ചര്‍ച്ച നടത്തി. തുടര്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ഉണ്‌ടാകുമെന്നും ഗൗരിയമ്മ വ്യക്തമാക്കി.

എന്നാല്‍ ജെഎസ്‌എസിനെ ഘടകകക്ഷിയാക്കുന്നതിനോട്‌ സിപിഎമ്മിന്‌ താത്‌പര്യമില്ല. ഗൗരിയമ്മ പാര്‍ട്ടിയിലേക്ക്‌ വന്നാല്‍ സ്വീകരിക്കാമെന്നാണ്‌ സിപിഎം നിലപാട്‌. ഇക്കാര്യം ഗൗരിയമ്മയെ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ യുഡിഎഫില്‍ ഗൗരിയമ്മ സജീവമല്ലായിരുന്നു. അടുത്തിടെ നടന്ന ജെഎസ്‌എസ്‌ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി മുന്നണി വിടുമെന്ന്‌ ഗൗരിയമ്മ പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ എ.എന്‍.രാജന്‍ ബാബുവും കെ.കെ.ഷാജുവും അടക്കമുള്ള ഒരു വിഭാഗം യുഡിഎഫിനോടൊപ്പം ഉറച്ചു നില്‍ക്കുന്നതിനിടെയാണ്‌ ഗൗരിയമ്മ എല്‍ഡിഎഫുമായി കൂട്ടുചേരാന്‍ ശ്രമിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.