Home » » പത്തൊന്‍പതു വര്‍ഷം മുന്‍പു നടന്ന കൊലപാതകത്തിന്റെ നിര്‍ണായകമായ തെളിവാണ്‌ ഒരു തലയോട്ടി .

പത്തൊന്‍പതു വര്‍ഷം മുന്‍പു നടന്ന കൊലപാതകത്തിന്റെ നിര്‍ണായകമായ തെളിവാണ്‌ ഒരു തലയോട്ടി .

Written By Unknown on Thursday, 6 March 2014 | 21:00

കോട്ടയം: ചങ്ങനാശേരി ഇരട്ടക്കൊലക്കേസില്‍ തെളിവിനുവേണ്‌ടി ഏഴു ദിവസമായി മറിയപ്പള്ളി മുട്ടത്തെ എഴുപതടിയിലധികം താഴ്‌ചയുള്ള പാറക്കുളം വറ്റിച്ച ക്രൈംബ്രാഞ്ചിന്‌  ഒരു തലയോട്ടി കിട്ടിയതോടെ ആശ്വാസം. കേരളത്തില്‍ ഒരു പക്ഷേ ഇതാദ്യമായിരിക്കാം ഒരു കൊലക്കേസിന്റെ തെളിവിനായി ഇത്രയും ദിവസം പോലീസ്‌ രാവും പകലും പ്രയത്‌നിക്കുന്നത്‌. പത്തൊന്‍പതു വര്‍ഷം മുന്‍പു നടന്ന കൊലപാതകത്തിന്റെ നിര്‍ണായകമായ തെളിവാണ്‌ കിട്ടിയിരിക്കുന്നത്‌. ഇത്രയും വര്‍ഷം മുന്‍പു നടന്ന കൊലക്കേസില്‍ കൊല്ലപ്പെട്ടയാളുടെ തലയോട്ടി ലഭിക്കുന്നതും കേരളത്തില്‍ ആദ്യമായിരിക്കാമെന്ന്‌ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ പറയുന്നു.

ചങ്ങനാശേരി മതുമൂല സ്വദേശി മഹാദേവന്‍ എന്ന പതിമൂന്നുകാരനെ വെറും 10 ഗ്രാം സ്വര്‍ണത്തിനു വേണ്‌ടി കൊന്നു തള്ളിയെന്ന്‌ പ്രതി തന്നെയാണ്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വെളിപ്പെടുത്തിയത്‌. കൂടുതല്‍ ചോദ്യം ചെയ്‌തപ്പോള്‍ ഒന്നല്ല, രണ്‌ടു പേരെ കൊന്നതായും പ്രതി സമ്മതിച്ചു. ഒടുവിലാണ്‌ മൃതദേഹാവശിഷ്ടങ്ങള്‍ക്കു വേണ്‌ടിയുള്ള തെരച്ചില്‍ ആരംഭിച്ചത്‌. ഇപ്പോള്‍ ഒരാളുടെ തലയോട്ടി കിട്ടി. അടുത്തതിനായി തെരച്ചില്‍ തുടരുമെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‌കുന്ന ക്രൈംബ്രാഞ്ച്‌ എസ്‌പി കെ.ജി. സൈമണ്‍ പറഞ്ഞു.

  വൈകുന്നേരം 4.45നാണ്‌ തലയോട്ടി കിട്ടിയത്‌. വിവരമറിഞ്ഞ്‌ പാറക്കുളത്തിനു ചുറ്റും വന്‍ ജനക്കൂട്ടം എത്തി. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിന്‌ നന്നേ പാടുപെടേണ്‌ടി വന്നു. അവസാനം, എല്ലാവരെയും ക്യൂനിര്‍ത്തി തലയോട്ടി കാണിച്ചതിനുശേഷമാണ്‌ ജനങ്ങള്‍ പിരിഞ്ഞു പോയത്‌. പാറമടയിലെ തെരച്ചില്‍ പോലും ആദ്യഘട്ടത്തില്‍ വലിയ പ്രതിസന്ധിയിലായിരുന്നു. എന്നിട്ടും പോലീസ്‌ പിന്‍തിരിഞ്ഞില്ല.

പാറമടയിലെ വെള്ളം വറ്റിക്കാന്‍ മാത്രം അഞ്ചു ദിവസം വേണ്‌ടിവന്നു. തുടര്‍ന്ന്‌ ഒരു ദിവസം മുഴുവന്‍ ചെളിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. തെരച്ചില്‍ ആറു ദിവസമായിട്ടും മൃതദേഹാവശിഷ്‌ടങ്ങള്‍ ഒന്നും ലഭിക്കാതിരുന്നതിനാല്‍ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥരും നിരാശയിലായിരുന്നു.

മൃതദേഹാവശിഷ്‌ടങ്ങള്‍ പാറക്കുളത്തിലാണ്‌ ഉപേക്ഷിച്ചതെന്നു വ്യക്‌തമായി പറഞ്ഞിരുന്നുവെങ്കിലും തെളിവു ലഭിക്കാതിരുന്നതോടെ എന്തു ചെയ്യുമന്നറിയാതെ ക്രൈംബ്രാഞ്ച്‌ കുഴങ്ങുന്നതിനിടെയാണ്‌ തലയോട്ടി കണെ്‌ടത്തിയത്‌. ഇനി തലയോട്ടി ആരുടെതെന്ന്‌ തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടികളും ഉടന്‍ ആരംഭിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.