Home » » ഭാഗ്യദേവതയുടെ പേരില്‍ തട്ടിപ്പ്‌ സംഘം സജീവം

ഭാഗ്യദേവതയുടെ പേരില്‍ തട്ടിപ്പ്‌ സംഘം സജീവം

Written By Unknown on Thursday, 6 March 2014 | 20:48



  റൈസ്‌പുള്ളറും മരതകവും ലിബോകോയിനും . ഭാഗ്യദേവതയുടെ പേരില്‍ കോടികള്‍ കിട്ടുമെന്ന്‌ പറഞ്ഞ്‌ തട്ടിപ്പ്‌ നടത്തുന്ന സംഘങ്ങള്‍  വീണ്‌ടും സജീവമായതായി സൂചന. അടുത്തിടെ വനം വകുപ്പിുന്റെ പിടിയിലായ പുലിത്തോലുമായി എത്തിയ സംഘത്തെ ചോദ്യം ചെയ്‌തപ്പോഴാണ്‌ അപൂര്‍വ വന്യജീവികളെ കടത്തുന്നവരെ കുറിച്ചും പുരാതനകാലത്തെ നാണയങ്ങള്‍, റൈസ്‌പുള്ളര്‍ എന്നിവയുടെ പേരിലും തട്ടിപ്പ്‌ നടത്തുന്നതായി മനസിലാക്കിയത്‌. വീണ്‌ടും ഇത്തരത്തില്‍ സംഘങ്ങള്‍ ഉള്ളതായും അവര്‍ കബിളിപ്പിക്കല്‍ നടത്തുന്നതായും ശ്രദ്ധയില്‍പെട്ടിരിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ പോലീസിനും വിവരം കിട്ടിയിട്ടുണ്‌ട്‌.

ലിബോ കോയിന്‍ ആണ്‌ കബിളിപ്പിക്കാന്‍ നടത്തുന്ന ഒരിനം. കോപ്പറിന്റെയും ഇറിഡിയത്തിന്റെയും സംയുക്ത മിശ്രണമുള്ള പുരാതനകാലത്തെ നാണയങ്ങള്‍ക്ക്‌ കോടികള്‍ കിട്ടുമെന്ന്‌ പറഞ്ഞ്‌ ആള്‍ക്കാരെ വലയിലാക്കും. അധികവും യുവാക്കളാണ്‌ ഇതില്‍പ്പെട്ടിരിക്കുന്നത്‌. നാണയം തങ്ങളുടെ കൈവശമുണെ്‌ടന്ന്‌ പറയുകയും അത്‌ കാണുന്നതിന്‌ പണം വേണമെന്നും അത്‌ വില്‍ക്കാന്‍ സഹായിച്ചാല്‍ കോടികള്‍ കമ്മീഷന്‍ കിട്ടുമെന്നും പറയും.

അല്ലെങ്കില്‍ ഇത്തരം നാണയങ്ങള്‍ തങ്ങളുടെ കൈവശമുണെ്‌ടന്നും അത്‌ വില്‌ക്കാന്‍ ആള്‍ക്കാരെ കണെ്‌ടത്തണമെന്നുമാണ്‌ വിലപേശല്‍. 12 ഉം 14 ഉം നൂറ്റാണ്‌ടുകളിലെ റോമന്‍, പേര്‍ഷ്യന്‍ നാണയങ്ങള്‍, ഇന്ത്യന്‍നാണയങ്ങളിലാണ്‌ ഇത്തരം അപൂര്‍വ മിശ്രണമുള്ളതെന്നും ഇവര്‍ ആള്‍ക്കാരെ വിശ്വസിപ്പിക്കും. റൈസ്‌പുള്ളറാ ണ്‌ മറ്റൊരിനം. ചെമ്പില്‍ തീര്‍ത്ത കുടം, നാഴി എന്നിവയില്‍ അപൂര്‍വ മിശ്രണം ഉണെ്‌ടന്നും അതിനു സമീപം അരി വച്ചാല്‍ അഞ്ച്‌ മിനിറ്റിനുള്ളില്‍ അരി പാത്രത്തില്‍ പിടിക്കുമെന്നും അത്തരം പാത്രങ്ങള്‍ക്ക്‌ കോടികള്‍ കിട്ടുമെന്നും പറഞ്ഞാണ്‌ ആള്‍ക്കാരെ ആകര്‍ഷിക്കുന്നത്‌. ഇതിനായി നിശ്ചിത നിരക്കും ഈടാക്കും. ഇത്‌ തേടി അലയുന്നവര്‍ക്ക്‌ നിരാശ തന്നെ ഫലം. ഇതു വഴി സംഘങ്ങള്‍ക്ക്‌ കിട്ടുന്നത്‌ ലക്ഷങ്ങള്‍.

മരതകം എന്ന രത്‌നത്തെകുറിച്ച്‌ പറഞ്ഞ്‌ പലരില്‍ നിന്നും ആയിരങ്ങളാണ്‌ കൈക്കലാക്കിയിരിക്കുന്നത്‌. നോട്ട്‌ ഇരട്ടിപ്പിക്കല്‍, കറുത്തപണം വെളുപ്പാക്കല്‍, സ്വര്‍ണ്ണകച്ചവടം തുടങ്ങി പലതിലും ആളെപറ്റിക്കുന്നതിനായി സംഘങ്ങള്‍ രംഗത്തുണ്‌ട്‌. കുടുതലും ചെറുപ്പക്കാരാണ്‌ കബിളിപ്പിക്കലിന്‌ ഇരയാകുന്നത്‌. ലക്ഷങ്ങള്‍ കൈയില്‍ നിന്നു പോകുമ്പോഴും മാനക്കേട്‌ ഭയന്ന്‌ പരാതികള്‍ പറയാറാറില്ല. അത്‌ തന്നെയാണ്‌ സംഘങ്ങള്‍ക്ക്‌ വളമാകുന്നതും. പുരാതനകാലത്തെ പെട്രോള്‍ മാക്‌സ്‌ വിളക്കിലും ഭാഗ്യം ഒളിഞ്ഞിരിക്കുന്നുവെന്നും തട്ടിപ്പ്‌ നടത്തുന്നവര്‍ പറയും.

നാഗമാണിക്യത്തിന്റെ പേര്‌ പറഞ്ഞ്‌ നിരവധി പേര്‍ കബിളിപ്പിക്കപ്പെട്ടു. അടുത്തിടെ ഇത്തരത്തില്‍ മാണിക്യം ഉണെ്‌ടന്ന്‌ പറഞ്ഞ്‌ പലരില്‍ നിന്നും ആയിരങ്ങളാണ്‌ സംഘങ്ങള്‍ തട്ടിയെടുത്തത്‌. ഈ വലയത്തില്‍ വിദ്യാഭ്യാസം നേടിയവരാണ്‌ അധികവും അകപ്പെട്ടിട്ടുള്ളത്‌.

  നാഗമാണിക്യത്തിന്റെ പേര്‌ പറഞ്ഞ്‌ ആളെ കൂട്ടിയതിനുശേഷം അത്‌ കാണിക്കുന്നതിന്‌ ഒരു ഫീസ്‌ പറയും. തുടര്‍ന്ന്‌ രഹസ്യസ്വഭാവം നിലനിറുത്തി ഇത്‌ കാണിക്കുന്നതിനായി കൊണ്‌ടുപോകും.തുടര്‍ന്ന്‌ ഇടനിലക്കാര്‍ മുങ്ങും. അല്ലെങ്കില്‍ കൃത്യമമായി അത്‌ ഉണ്‌ടാക്കി കാണിച്ച്‌ വിലപേശല്‍ നടത്തും. അതില്‍ വീഴുന്നവരെ കെണിയില്‍ വീഴ്‌ത്തി സംഘങ്ങള്‍ മുതലെടുക്കും. കബിളിക്കപ്പെടുന്നവര്‍ പരാതി പോലും പറയാതെ ഉള്‍വലിയുന്നത്‌ ഇവര്‍ മുതലാക്കും
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.